തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മാറനല്ലൂര്‍ ജയ നിവാസിൽ ജയയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജയയുടെ മകൻ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾ സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും അമ്മയെ മർദിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു.അസ്വാഭാവിക മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.
Read Also: സർക്കാരിന് കൈത്താങ്ങായി കുടിയന്മാർ; ഇത്തവണത്തേത് റെക്കോർഡ്; കണക്കുകൾ പുറത്ത്