മൂർക്കനാട് ഇരട്ടക്കൊലക്കേസ്‌ പ്രതിയെ കുടുക്കിയത് കിണർ; സംഭവം ഇങ്ങനെ !!

പൊലീസിനെ വെട്ടിച്ച്‌ ഓടിയ പ്രതി കിണറ്റില്‍ വീണു. തൃശൂർ അവിണിശേരിയിലാണ് സംഭവം. മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റിൽ വീണത്. കിണറ്റില്‍ വീണ ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് കരയ്ക്ക് കയറ്റിയത്.

ആഷിഖിന്റെ വീട്ടിൽ പതിവ് പരിശോധനക്ക് എത്തിയതെന്നായിരുന്നു പൊലീസ്. ആഷിഖ് ജയിലില്‍ നിന്നിറങ്ങിയ ശേഷം നല്ല നടപ്പിലാണെന്നും കാറ്ററിങ് ജോലിക്ക് പോവുകയാണെന്നുമായിരുന്നു പോലീസുകാരുടെ ചോദ്യത്തിന് വീട്ടുകാരുടെ പ്രതികരണം. തുടര്‍ന്ന് ജോലി ചെയ്യുന്ന കാറ്ററിങ് സര്‍വീസ് കടയുടെ നമ്പറും വീട്ടുകാർ കൊടുത്തു. ഇത്തരം പ്രതികളെ നിരീക്ഷിക്കണമെന്നും ഇവരോടൊപ്പമുള്ള സെല്‍ഫി എടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കണമെന്നും പൊലീസ് വീട്ടുകാരോട് പറഞ്ഞു.

എന്നാൽ പൊലീസ് കാറ്ററിങ് കമ്പനിയിലെത്തിയപ്പോള്‍ ആഷിഖ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. പ്രതി വരുന്നതുവരെ പൊലീസ് കാത്തു നിന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ ആഷിഖ് വരുകയും വെള്ളം വേണമെന്ന് പൊലീസുകാരോട് ആവശ്യപ്പെടുകയും ചെയ്തു. വെള്ളം കുടിക്കുന്നതിനിടയില്‍ പൊലീസിനെ വെട്ടിച്ച്‌ ഓടിയ ആഷിഖ് സമീപത്തുള്ള പൊന്തക്കാട്ടിലെ കിണറ്റിലേക്കാണ് വീണത്.

പിന്തുടർന്ന് എത്തിയ പൊലീസ് “ഇനി നിനക്ക് വെള്ളം വേണോ”യെന്നാണ് ആദ്യം ചോദിച്ചത്. ഇതിനു മറുപടിയായി വേണ്ട മുകളിലേക്ക് കയറാന്‍ കയര്‍ മതിയെന്നായി പ്രതി. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ കയര്‍ ഇട്ടുകൊടുത്താണ് പ്രതിയെ മുകളിലെത്തിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

Read More: നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ കാണാം

Read More: ഒരു വലിയ കെട്ടിടത്തോളം വലുപ്പം; 250 അടി നീളം; 63,683 കിലോമീറ്റര്‍ വേഗത; ഭൂമിക്കടുത്തേക്ക് ഇന്ന് അർധരാത്രി എത്തുന്ന ചിന്നഗ്രഹം

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

താമരശ്ശേരി ചുരത്തിൽ 3 ദിവസം നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ 3 ദിവസം നിയന്ത്രണം വയനാട്: താമരശ്ശേരി ചുരത്തിൽ 3 ദിവസത്തേക്ക്...

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ്

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ് ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവം മാത്രമല്ല, മലയാളികളുടെ...

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ ബെംഗളൂരു: ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

അന്ന് താഴ്ച്ചയിൽ നാലു ജീവൻ…ഇന്ന് തലനാരിഴക്ക്…! ദേശീയപാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽനിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രം

അന്ന് താഴ്ച്ചയിൽ നാലു ജീവൻ…ഇന്ന് തലനാരിഴക്ക്…! ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം കെഎസ്ആർടിസി...

Related Articles

Popular Categories

spot_imgspot_img