ആടുകളുടേത് പോലെ തല, ചെറിയ കണ്ണ്; ഈ ജീവി ഏതാണെന്ന് മനസിലായോ?
കാഴ്‌ചയിൽ ചെമ്മരിയാടിനെ പോലെ തോന്നും. പക്ഷേ, ഒന്ന് സൂക്ഷിച്ച് നോക്കിയാൽ അറിയാം ഇതൊരു പ്രത്യേക ഇനം നായയാണ്. ബെഡ്‌ലിംഗ്‌ടൺ ടെറിയർ എന്നാണ് ക്യൂട്ട് ലുക്കുള്ള ഈ നായ അറിയപ്പെടുന്നത്. റോത്ബറി ടെറിയർ, റോത്ബറി ലാമ്പ് എന്നിങ്ങനെയും വിളിപ്പേരുകളുണ്ട്. വടക്ക് – കിഴക്കൻ ഇംഗ്ലണ്ടിലെ നോർത്തംബെർലാൻഡിലെ ബെഡ്‌ലിംഗ്‌ടൺ ആണ് സ്വദേശം. ആടുകളുടേത് പോലെ തന്നെ ഓവൽ ഷേപ്പിലുള്ള തലയാണ് ഇവയ്ക്ക്. ഒരിഞ്ചോളം നീളമുള്ള ആടിന്റേത് പോലുള്ള ചെറു രോമങ്ങളും ആൽമണ്ട് ആകൃതിയിലെ ചെറിയ കണ്ണുകളും മറ്റു നായ ഇനങ്ങളിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നു.
കാഴ്‌ചയിൽ വളരെ ക്യൂട്ട് ആണെങ്കിലും ദേഷ്യം വന്നാൽ ടെറർ ആയി മാറാൻ ഇക്കൂട്ടർക്ക് മടിയില്ല. ഓട്ടമത്സരം അടക്കം നായകൾക്കായുള്ള വിവിധ മത്സരങ്ങളിൽ ബെഡ്ലിംഗ്ടൺ ടെറിയറുകളെ ഉപയോഗിക്കാറുണ്ട്.
കാഴ്‌ചയിൽ വളരെ ക്യൂട്ട് ആണെങ്കിലും ദേഷ്യം വന്നാൽ ടെറർ ആയി മാറാൻ ഇക്കൂട്ടർക്ക് മടിയില്ല. ഓട്ടമത്സരം അടക്കം നായകൾക്കായുള്ള വിവിധ മത്സരങ്ങളിൽ ബെഡ്ലിംഗ്ടൺ ടെറിയറുകളെ ഉപയോഗിക്കാറുണ്ട്.
ഓട്ടത്തിൽ മാത്രമല്ല നീന്താനും മിടുക്കരാണ്.
വളരെ വേഗത്തിൽ ഓടാൻ കഴിവുള്ള ഇവ മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങും. മനുഷ്യർക്കൊപ്പം ചങ്ങാത്തം കൂടാൻ വളരെ ഉത്സാഹമാണ്. പതിനാല് വർഷം വരെയാണ് ആയുസ്. ഏകദേശം 7 മുതൽ 11 കിലോയോളം ഭാരമുണ്ട്. വെള്ള, ഗ്രേ, ഇളം നീല തുടങ്ങിയ നിറങ്ങളിലൊക്കെ കാണപ്പെടുന്ന ഇവയ്ക്ക് 17 ഇഞ്ച് നീളമുണ്ട്.