ഇടുക്കി കുട്ടിക്കാനത്ത് ഓട്ടത്തിനിടെ തീപിടിച്ച ബൈക്കിൽ നിന്നും അദ്ഭുതകരമായി ബൈക്ക് യാത്രികനായ യുവാവിന്റെ രക്ഷപെടൽ. തമിഴ്‌നാട് ചിന്നമന്നൂർ സ്വദേശിയായ മുത്തുവിന്റെ ബൈക്കാണ് കുട്ടിക്കാനം എത്തിയപ്പോൾ തീപിടിച്ചത്. തീപിടിച്ചയുടൻ ഓടിമാറിയതിനാൽ മുത്തു അപകടത്തിൽപെടാതെ രക്ഷപെടുകയായിരുന്നു. രണ്ട് മാസം മുൻപ് ഇതേ രീതിയിൽ ഉണ്ടായ അപകടത്തിൽ ഇടുക്കി അണക്കരയിൽ യുവാവ് മരിച്ചിരുന്നു.