കണ്ണൂർ: ആതുര സേവനത്തിൽ അര നൂറ്റാണ്ട് പിന്നിട്ട് ആരോഗ്യകാരണങ്ങളാൽ ഇടവേളയെടുത്ത ഡോക്ടർ രൈരു ഗോപാലിന് ആശംസയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ നന്മയുടെ മറു വാക്കെന്നാണ് ഡോക്ടർ രൈരു ഗോപാലിനെ മന്ത്രി മുഹമ്മദ് റിയാസ് വിശേഷിപ്പിച്ചത്. ആതുര സേവന മേഖലയിലെ ജീവിക്കുന്ന ചരിത്രവും അത്ഭുതവുമാണ് രൈരു ഗോപാലെന്നും കുറിപ്പിലുണ്ട്. ഡോക്ടറെ നേരിൽ കണ്ട് വിളിച്ചതിന്റെ അനുഭവവും മന്ത്രി ഫേസ്ബുക്കിലൂടെ പങ്ക് വെച്ചു.
അമ്പതിലേറെ വര്‍ഷം കണ്ണൂരുകാരുടെ ആരോഗ്യം കാത്ത ശേഷമാണ് ജനകീയ ഡോക്ടര്‍ പരിശോധന നിര്‍ത്തുന്നത്.18 ലക്ഷം രോഗികള്‍ക്ക് മരുന്നും സ്‌നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടര്‍ വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നത്. രണ്ടുരൂപ ഡോക്ടര്‍ എന്ന പേരിലാണ് രൈരു ഗോപാല്‍ അറിയപ്പെട്ടിരുന്നത്. മരുന്നും പരിശോധനയും അടക്കം നാല്‍പ്പതോ അമ്പതോ രൂപമാത്രമാണ് രോഗികളില്‍ നിന്നും വാങ്ങുക.
ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല’. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണെന്ന ബോര്‍ഡ് ഗേറ്റില്‍ തൂക്കിയാണ് അമ്പത് വര്‍ഷത്തിലേറെ രോഗികള്‍ക്കൊപ്പം ജീവിച്ച രൈരു ഡോക്ടര്‍ ജോലിയില്‍ നിന്ന് വിരമിച്ചത്.
വിലകുറഞ്ഞ ഗുണമേന്‍മയുള്ള മരുന്നുകളാണ് ഡോക്ടര്‍ കുറിക്കുക. മരുന്നു കമ്പനികളുടെയും കോര്‍പറേറ്റുകളുടെയും മോഹനവാഗ്ദാനങ്ങളിലൊന്നും ഡോക്ടര്‍ വീഴാത്തതിനാല്‍ കമ്പനി പ്രതിനിധികളൊന്നും ആ പടി കയറാറില്ല.
Read Also:അറബിക്കടലിലെ സ്രാവുകളും തിരണ്ടികളും; സംയുക്ത ഗവേഷണം നടത്താന്‍ ഇന്ത്യയും ഒമാനും കൈകോര്‍ക്കുന്നു