News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

മസിന​ഗുഡി വഴിയല്ലെങ്കിലും ആനവണ്ടിയിൽ ഊട്ടിക്കു പോകാം; ​ഗുണാകേവ് കാണാൻ കൊടൈക്കനാലിലേക്കും; അതിർത്തി കടക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം

മസിന​ഗുഡി വഴിയല്ലെങ്കിലും ആനവണ്ടിയിൽ ഊട്ടിക്കു പോകാം; ​ഗുണാകേവ് കാണാൻ കൊടൈക്കനാലിലേക്കും; അതിർത്തി കടക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം
May 10, 2024

അതിർത്തി കടക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം. വൻ വിജയമായി മാറിയതോടെ അയൽസംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്താനുള്ള സാധ്യതകൾ തേടുകയാണ് കെ.എസ്.ആർ.ടി.സി. ആദ്യ ഘട്ടത്തിൽ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും സർവീസ് നടത്താനാണ് നീക്കം. ഇത്തരം സർവീസുകൾ രണ്ട് രീതിയിൽ നടപ്പിലാക്കാനാണ് കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്. ഒന്നാമത്തേത് താൽക്കാലിക പെർമിറ്റ് എടുത്ത ശേഷം അന്യസംസ്ഥാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നേരിട്ട് സർവീസാണ്. രണ്ടാമത്തേത് സംസ്ഥാന അതിർത്തി വരെ കെ.എസ്.ആർ.ടി.സിയിൽ സർവീസ് നടത്തി അവിടെ നിന്ന് അതാതു സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഗതാഗത സംവിധാനവുമായി യോജിച്ച് യാത്ര പൂർത്തിയാക്കുന്ന രീതിയും.

കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, വേളാങ്കണ്ണി, കന്യാകുമാരി എന്നീ കേന്ദ്രങ്ങളാണ് ആദ്യം പരി​ഗണിക്കുന്നത്. വിവിധ ഡിപ്പോകളിൽ നിന്ന് മൂകാംബികയ്ക്കും കന്യാകുമാരിക്കും കെ.എസ്.ആർ.ടി.സി ഇത്തരം സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ ഈ സർവീസുകൾക്ക് ഒരു ഏകീകൃത രൂപം ഇപ്പോഴും വന്നിട്ടില്ല.
ബജറ്റ് ടൂറിസത്തിന്റെ അന്തർസംസ്ഥാന വിപൂലീകരണ പഠനം നടക്കുന്നുണ്ടെന്നും പ്രായോഗികതയിലേക്ക് എത്തിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ സുനിൽകുമാർ പറഞ്ഞു.

തുടക്കം മുതൽ സൂപ്പർഹിറ്റായി മാറിയ ബജറ്റ് ടൂറിസം യാത്രയിൽ നിന്ന് ഇതുവരെ നേടാനായത് 39 കോടി രൂപയാണ്. 5.95 ലക്ഷം പേർ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തു. 10,500 സർവീസുകളാണ് ഇതുവരെ നടത്തിയത് .
തിരുവനന്തപുരത്ത് ആരംഭിച്ച സിറ്റി ടൂർ സർവീസും ജനങ്ങൾ ഏറ്റെടുത്തിരുന്നു. തലസ്ഥാനത്തെ മാതൃകയിൽ കൊച്ചിയിലും കോഴിക്കോടും സമാന ആശയം നടപ്പിലാക്കാനും കെ.എസ്.ആർ.ടി.സിക്ക് പദ്ധതിയുണ്ട്. ഡബിൾ ഡക്കർ ബസിലെ യാത്രയ്ക്ക് കൊച്ചിയിലും കോഴിക്കോടും വലിയ സ്വീകാര്യത കിട്ടുമെന്നാണ് പ്രതീക്ഷ.

 

Read Also:നാസയുടെ മാമന്മാർ അമ്പിളി ട്രെയിൻ സർവീസിനൊരുങ്ങുന്നു; നിയന്ത്രണം ഫ്‌ളോട്ട് റോബോട്ടുകൾക്ക്, 10 ലക്ഷം കിലോ വരെ ഈസി ആയി കൊണ്ടുപോകാം; ചന്ദ്രോപരിത്രത്തിലെ ചരക്കുഗതാഗതം 2030ഓടെ

Read Also: കേരളത്തിലെ ആദ്യത്തെ ഭൂഗർഭ റെയിൽപാത തിരുവനന്തപുരത്ത്; പാത വരുന്നത് 30 മീറ്ററോളം ആഴത്തിൽ; നിർമാണച്ചുമതല കൊങ്കൺ റെയിൽവേ കോർപറേഷന്

Related Articles
News4media
  • India
  • News

പ്രസവമെടുക്കാനും വാട്സ്ആപ്പ് ! വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ മേൽനോട്ടത്തിൽ വീട്ടിൽ പ്രസവിച്ച് യുവതി; ഒത്...

News4media
  • Kerala
  • News

എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള വിടവാങ്ങി; അരങ്ങൊഴിഞ്ഞത് പകരം വയ്ക്കാനില്ലാത്ത പ്രതിഭ

News4media
  • Kerala
  • News
  • Top News

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

News4media
  • Kerala
  • News

വാ​യ്പ എ​ടു​ത്ത​ത് 6 കോടി; ഒരു രൂപ പോലും തിരിച്ചടക്കാതെ വന്നതോടെ പലിശയും പലിശയുടെ പലിശയുമടക്കം 19 കോ...

News4media
  • Kerala
  • News
  • Top News

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകില്ല; ഉത്തരവിൽ ഇടപ്പെട്ട് ഗതാഗതമന്ത്രി

News4media
  • Kerala
  • News
  • Top News

ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിപ്പിക്കരുത്, അങ്ങനെ ചെയ്യുന്നവർക്കെതിരെ കേസ് കൊടുക്കും; കർശന ത...

News4media

ഇനി ബസ്സ് മിസ്സാകില്ല; സൂ​പ്പ​ർ​ഫാസ്റ്റ് ബസ്സുകളുടെ ​സ്റ്റോ​പ്പു​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ച് KSRTC:...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]