web analytics

ഇലക്ഷൻ ഡ്യൂട്ടിക്കിടയിലെ ഭക്ഷണത്തിന്റെ പണം ചോദിച്ചു: പോലീസുകാരന് സസ്പെൻഷൻ

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയിലെ ഭക്ഷണയുടെ പണം ചോദിച്ച പോലീസുകാരന് സസ്പെൻഷൻ. അടൂർ ട്രാഫിക് എൻഫോർഡ് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥർ അടക്കമുള്ള ഗ്രൂപ്പിൽ ഇദ്ദേഹം അപമാനിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തത്.

ഏപ്രിൽ 19നാണ് ഇദ്ദേഹം MCC SQUADS എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റുകൾ ഇട്ടത്. പണം തടഞ്ഞുവെച്ചിരിക്കുന്നത് കളക്ട്രേറ്റിലുള്ളവരാണെന്ന് അസഭ്യ വാക്കോടെ പോസ്റ്റിൽ ഇദ്ദേഹം ആരോപിച്ചു. പത്തനംതിട്ട കളക്ട്രേറ്റിൽ ഇത് സ്ഥരം പരിപാടിയാണെന്നും അന്വേഷണ കമ്മീഷനെ വെച്ച് ഇത് പുറത്തുകൊണ്ടുവരണമെന്നും ഇദ്ദേഹം ഗ്രൂപ്പിൽ എഴുതി. കേരള സര്‍ക്കാരിന്റെ ഖജനാവിൽ നിന്ന് എടുത്തുകൊടുക്കേണ്ട പണമല്ലെന്നും കേന്ദ്രം എലക്ഷൻ കമ്മീഷൻ അയച്ചുകൊടുത്തിരിക്കുന്ന പണമാണെന്നും പറഞ്ഞ സുനിൽകുമാർ താൻ ഹൈക്കോടതീയിൽ കേസിനു പോകും എന്നും പറഞ്ഞിരുന്നു. ഉപവരണാധികാരിയെ അടക്കം അപമാനിക്കുന്ന തരത്തിലാണ് ഇദ്ദേഹം പോസ്റ്റുകൾ ഇട്ടതെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Read also: ഓഹ്..ഇത് റിയൽ കോഹ്ലി മാജിക്ക് ! പഞ്ചാബിനെ പ്ലെ ഓഫ് കാണിക്കാതെ പറപറത്തി ബംഗളുരു; കിടിലൻ ജയത്തോടെ പ്ലെ ഓഫ് സാധ്യത നിലനിർത്തി ആർസിബി; സെഞ്ചുറിക്കൊത്ത പോരാട്ടവുമായി കോഹ്ലി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img