കൊച്ചിയിലും ഇടുക്കിയിലും തകർത്തു പെയ്തു വേനൽ മഴ. എറണാകുളത്തും കനത്ത മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ തകർന്നു ട്രെയിൻ യാത്ര താറുമാറായി. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ രണ്ടര മണിക്കൂറിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. ഇത് മൂലം പല ട്രെയിനുകളും വൈകി. ഇടുക്കി തൊടുപുഴയിലും മലയോര മേഖലയിൽ മൊത്തത്തിലും മഴ കനക്കുന്നു. തൊടുപുഴയിൽ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടുകൾ തകർന്നു. പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മലയോര മേഖലകളിൽ മഴ തകർത്തു പെയ്യുകയാണ്. കോട്ടയം ജില്ലയുടെ പ്രദേശങ്ങളെല്ലാം സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. കോട്ടയത്ത് വൈക്കത്ത് മഴയിൽ മരങ്ങൾ ഒടിഞ്ഞുവീണ് പലയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഇത് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി.