പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിലുണ്ടായ അഗ്നിബാധയിൽ വെന്ത്ചത്തത് 3000 കോഴിക്കുഞ്ഞുങ്ങൾ. അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി പത്തരയോടെ അഗ്നിബാധ ഉണ്ടായത്. കോഴിഫാമിൽ തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിംഗ് അടയ്ക്കാൻ ഉപയോഗിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായപ്പോൾ ഇതിലേക്ക് തീ പടരുകയായിരുന്നു. വയറിങ് കത്തിയതിനെ തുടർന്ന് സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും കത്തുകയായിരുന്നു. രാത്രി ആയതിനാൽ തൊഴിലാളികൾ ആരും ഫാമിൽ ഇല്ലായിരുന്നു. ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് തീയണച്ചത്.
![news4-temp-with-watermark-2000-2000fire](https://news4media.in/wp-content/uploads/2024/05/news4-temp-with-watermark-2000-2000fire.jpg)