ബൈക്ക് അപകടത്തിൽപ്പെട്ടു;സാരമായി പരുക്കേറ്റ സഹയാത്രികൻ മുങ്ങി; ഗുരുതരമായി പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു;കടയിലേക്ക് എന്നുപറഞ്ഞാണ് സുധീഷ് സഹദിനൊപ്പം പോയതെന്നും മറ്റു വിവരങ്ങൾ അറിയില്ലെന്നും ബന്ധുക്കൾ

പത്തനംതിട്ട:  ബൈക്ക് അപകടത്തില്‍ പരുക്കേറ്റ പതിനേഴുകാരന്‍ മരിച്ചു. ബൈക്കില്‍നിന്നു തെറിച്ചുവീണു തലയ്ക്കു പരുക്കേറ്റ നെല്ലിക്കാല പ്ലാങ്കുട്ടത്തിൽ മുരുപ്പേൽ സുധീഷാണ്(17) മരിച്ചത്. കോഴഞ്ചേരി കാരം വേലിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം.

ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി ചേട്ട ബിയാത്തുമ്മ പുരയിടത്തിൽ സഹദിന്(27) സാരമായ പരുക്കേറ്റു.ഇരുവരും സുഹൃത്തുക്കളായിരുന്നു.
സുധീഷിനെ സഹദ് വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോരുന്നതിനിടെയായിരുന്നു അപകടം. കടയിലേക്ക് എന്നുപറഞ്ഞാണ് സുധീഷ് സഹദിനൊപ്പം പോയതെന്നും മറ്റു വിവരങ്ങൾ അറിയില്ലെന്നും ബന്ധുക്കൾ അറിയിച്ചു.

അതേസമയം, അപകടത്തെ തുടര്‍ന്നു സുധീഷിനെ സഹദ് ആശുപത്രിയിലാക്കിയില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.  അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു. സഹദിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പിന്നീട് പൊലീസിനു കൈമാറുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട്

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട് തൃശൂർ: തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്...

ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് തുറക്കും തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പൂജകള്‍ക്കായി ശബരിമല...

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ്

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ് ലക്നൗ: 2025 ലെ ഏഷ്യാ കപ്പിൽ...

യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനാകുന്നില്ല

യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനാകുന്നില്ല ന്യൂയോർക്ക്: ഇന്ത്യയുടെ വ്യാപാര നയം അമേരിക്കയ്ക്കെതിരെ “ഏകപക്ഷീയമായിരിക്കുന്നു”...

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി കോയമ്പത്തൂര്‍: തുടർച്ചയായ നിയമലംഘനങ്ങളുടെ പേരില്‍ ശ്രദ്ധ...

Related Articles

Popular Categories

spot_imgspot_img