നീറ്റ് യു.ജി ഇന്ന്; വിദ്യാർത്ഥികൾ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്രകാരം

മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്. ഞായറാഴ്ച പകല്‍ 2.30 മുതല്‍ 5.20 വരെയാണ് പരീക്ഷ നടക്കുക. രാജ്യത്തെ 557 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലുമായി 24 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഒരു ലക്ഷം എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനമാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. ജൂൺ 14ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.

പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ് നിര്‍ബന്ധമായി കൈയില്‍ കരുതണം. പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in/NEETല്‍ കയറി ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡില്‍ ഫോട്ടോ, ഒപ്പ്, റോള്‍ നമ്പര്‍ ബാര്‍കോഡ് എന്നിവ തെളിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കണം. മൂന്ന് പേജുള്ള അഡ്മിറ്റ് കാര്‍ഡിന്റെ രണ്ടാമത്തെ പേജില്‍ പോസ്റ്റ്കാര്‍ഡ് വലിപ്പമുള്ള ഫോട്ടോ ഒട്ടിക്കാനും മറക്കരുത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച സർക്കാർ തിരിച്ചറിയൽ രേഖകളിലൊന്നും (ആധാർ, പാസ്‌പോർട്ട് തുടങ്ങിയവ) നിർബന്ധമാണ്. ഒ.എം.ആർ ഷീറ്റിൽ അടയാളപ്പെടുത്താനുള്ള കറുപ്പ് ബോൾപോയിന്റ് പേന പരീക്ഷാ ഹാളിലെ ഇൻവിജിലേറ്ററിൽനിന്ന് ലഭിക്കും. പരീക്ഷാ ഹാളിൽ അനുവദിക്കുന്നതും ഒഴിവാക്കേണ്ടതുമായ വസ്തുക്കൾ സംബന്ധിച്ച നിർദ്ദേശം അഡ്മിറ്റ് കാർഡിന്റെ 3,4 പേജുകളിൽ നൽകിയിട്ടുണ്ട്. ഡ്രസ് കോഡ്, പാദരക്ഷ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.

 

Read More: ജയ് ശ്രീറാം, ജയ് ബജ്റംഗബലി, ഹനുമത് കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിലൊരു വോട്ട്; സഖാവിൻ്റെ തെരഞ്ഞെടുപ്പ് പോസ്റ്റർ കണ്ട് കിളി പോയത് എൻ.ഡി.എക്ക്

Read More: വന്ദേഭാരതിൻ്റെ കരുത്തിൽ സ്ട്രോങ്ങായി കാസർഗോഡ്; വടക്കൻ മലബാറിലെ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ കാസർകോട് തലശ്ശേരിയെ മറികടന്നു

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

കാമാക്ഷി ബാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: കേരളത്തിൽ സിബിഎസ്ഇ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയും...

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ്

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ് തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാടദിനമായ സെപ്റ്റംബർ നാലിന് സാധനങ്ങൾ...

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു ബീജിങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ്...

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ്

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ് ഗൊരഖ്പുർ (ഉത്തർപ്രദേശ്):ഉത്തർപ്രദേശിലെ ഗൊരഖ്പുരി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു...

പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു; ഏഴ് പേരുടെ നില ഗുരുതരം

പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു;...

Related Articles

Popular Categories

spot_imgspot_img