കൊടുംചൂടിൽ തണുപ്പ് തേടി മനുഷ്യരെ പോലെ തന്നെ മൃഗങ്ങളും അലയുകയാണ്. അപ്പോൾ തണുപ്പിൽ ജീവിക്കേണ്ട മൃഗങ്ങളെ ചൂടിൽ കൊണ്ടുവന്നാലോ? അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പൊതുവേ തണുപ്പ് രാജ്യങ്ങളിൽ കാണപ്പെടുന്ന ഹസ്കി ഇനത്തിൽപ്പെട്ട നായ ചൂട് സഹിക്കാനാവാതെ ഫ്രിഡ്ജിനുള്ളിൽ കയറിയിരിക്കുന്ന കാഴ്ചയാണ് ആളുകളിൽ ചിരിയും ചിന്തയും പടർത്തുന്നത്. ഇന്ത്യൻ കാലാവസ്ഥ തീരെ അനുയോജ്യമല്ലാത്ത ഈ നായയെ നിരവധി ആളുകൾ വീടുകളിൽ വളർത്തുന്നുണ്ട്. എന്നാൽ ഈ കനത്ത ചൂടിനെ അതിജീവിക്കാൻ അവറ്റകൾക്ക് ബുദ്ധിമുട്ടാണ്. ഇതിനാലാണ് നായ ഫ്രിഡ്ജിൽ കയറിയത് എന്നാണ് ആളുകൾ പറയുന്നത്. .
ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിലാണ് നായ ഫ്രിഡ്ജിൽ ഇരിക്കുന്നത് കാണാനാവുന്നത്. ഫ്രിഡ്ജിലെ റാക്കിൽ ഇരിക്കുന്ന നായ വീട്ടമ്മ നിരവധി തവണ പറഞ്ഞിട്ടും പുറത്തിറങ്ങാൻ കൂട്ടാക്കുന്നില്ല. സ്നേഹത്തോടെ പലതവണ പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോഴും നായ ഫ്രിഡ്ജിൽ തന്നെ ഇരിക്കുകയാണ്. ഒടുവിൽ ഏറെനേരത്തെ സ്നേഹപൂർവ്വമായ പരിശ്രമത്തിനൊടുവിൽ നായയെ പുറത്തിറക്കി. പിന്നീട് നായക്ക് ഐസ്ക്രീം കൊടുക്കുന്നതും വീഡിയോയിൽ കാണാം. 16 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. എന്നാൽ ഇതൊരു തമാശയായി കാണേണ്ടതില്ലെന്നും ഈ നായകൾക്ക് ചൂട് സഹിക്കാനാവില്ല എന്നും അതുകൊണ്ടാണ് അത് ഫ്രിഡ്ജിൽ കയറിയതെന്നുമാണ് കമന്റുകളിൽ ഭൂരിഭാഗവും പറയുന്നത്.
View this post on Instagram
Read also:എന്താണ് സൂര്യാഘാതം ? എങ്ങിനെ നേരിടാം; തീർച്ചയായും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ: