web analytics

കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ആദ്യ ലോക് ഡൗൺ പിൻവലിച്ചതിന് ശേഷം നായകൾക്ക് ഭ്രാന്ത് മൂത്തു; നാലു വർഷത്തിനിടെ ഓടിച്ചിട്ട് കടിച്ചത് പത്ത് ലക്ഷം പേരെ; പേവിഷബാധയേറ്റ് മരിച്ചത് 47 പേർ

കോട്ടയം: സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. നാലുവർഷത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് 47 പേരാണ്. 2020 ജനുവരി 1 മുതൽ 2024 ജനുവരി 30 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത് തിരുവനന്തപുരത്തും, മരിച്ചത് കൊല്ലത്തുമാണ്. കോട്ടയം,​ ഇടുക്കി ജില്ലകളിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ആദ്യ ലോക് ഡൗൺ പിൻവലിച്ചതിന് ശേഷമാണ് തെരുവുനായ്ക്കളുടെ എണ്ണവും നായകളുടെ കടിയേൽക്കുന്നതും വർദ്ധിച്ചതെന്നാണ് കണക്കുകൾ. ഇക്കാലത്ത് 10.03 ലക്ഷം പേർക്ക് കടിയേറ്റു. 22 പേരുടെ മരണം പേ വിഷബാധമൂലമാണെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നുണ്ട്.

വീട്ടിലെ മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നതിനൊപ്പം ഹോട്ടൽ ഭക്ഷണം വാഹനങ്ങളിൽ ഇരുന്ന് കഴിച്ചതിന്റെ ബാക്കി വഴിയരികിൽ ഉപേക്ഷിക്കുന്നതും വർദ്ധിച്ചു. പെറ്റുപെരുകിയ നായ്ക്കൾ അക്രമാസക്തരായി. വന്ധ്യംകരണം ഉൾപ്പെടെ പാളി. ഇക്കാലയളവിൽ അരുമ മൃഗങ്ങളെ വളർത്തുന്നവരും ഏറി.

തെരുവുനായ ആക്രമണത്തിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിഷൻ മുഖേനയാണ് നഷ്ടപരിഹാരം. എത്ര തുകയെന്ന് നിഷ്കർഷിച്ചിട്ടില്ല. ഇതിനായുള്ള അപേക്ഷകൾ കമ്മിഷന് മുന്നിൽ കെട്ടിക്കിടക്കുകയാണ്.

Read Also:കണ്ണിൽ ചോരയില്ലാത്ത ഹാക്കർമാർ; റീജിയണൽ ക്യാൻസർ സെന്ററിറിലെ റേഡിയേഷൻ ചികിത്സ മുടങ്ങി; തകർത്തത് 20ലക്ഷത്തിലേറെ രോഗികളുടെ ചികിത്സാ വിവരങ്ങൾ; ചികിത്സ പുനരാരംഭിക്കാൻ ഒരാഴ്ച സമയമെടുക്കും; പ്രതികൾക്കെതിരെ ഭീകരവാദ കുറ്റം ചുമത്തും

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ഗുരുവായൂരിൽ പോര് മുറുകുന്നു: ബി. ഗോപാലകൃഷ്ണനെതിരെ നിയമനടപടിയുമായി സിപിഎമ്മും കെഎസ്‌യുവും

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ഗുരുവായൂർ മണ്ഡലം ഇപ്പോൾ രാഷ്ട്രീയ പോരാട്ടത്തിനപ്പുറം...

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി തൃശൂർ: അവണൂർ...

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല!

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല! കോഴിക്കോട്: Kerala...

നർകോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച; കൊച്ചിയിൽ 3 പേർ പിടിയിൽ

നർകോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച; കൊച്ചിയിൽ 3 പേർ പിടിയിൽ കൊച്ചി: നർകോട്ടിക്...

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു നെയ്യാറ്റിൻകര: മെഡിക്കൽ കോളജ്...

റീൽസിനും പോസ്റ്റിനും ഇനി ‘ലൈസൻസ്’ വേണം! സ്ഥാനാർഥികളേ സൂക്ഷിക്കുക; കണ്ണുനട്ട് ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം ഡിജിറ്റൽ ലോകത്തേക്ക് പടരുമ്പോൾ, സ്ഥാനാർഥികൾക്കും രാഷ്ട്രീയ...

Related Articles

Popular Categories

spot_imgspot_img