web analytics

അഭ്യൂഹങ്ങൾക്ക് വിരാമം: റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി സ്ഥാനാർത്ഥി; അമേഠിയിൽ പ്രിയങ്കയില്ല

ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് വിരാമമായി. കാത്തിരിപ്പിന് ഒടുവിൽ റായ്ബറേലി, അമേഠി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മ അമേഠിയിലും മത്സരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് പ്രഖ്യാപിച്ചത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്‍റെ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. നിലവിൽ വയനാട് എംപിയായ രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ മത്സരിച്ചിരുന്നു. സോണിയയുടെയും രാഹുലിന്റെയും വിശ്വസ്തനാണ് കെ.എൽ.ശർമ. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്.

ഇതോടെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് രാഹുൽ ഗാന്ധി ജനവിധി തേടുകയാണ്. 2019ല്‍ വയനാടിന് പുറമെ അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചത്. ബിജെപി നേതാവ് സ്മൃതി ഇറാനിയോടാണ് രാഹുൽ പരാജയപ്പെട്ടത്. ഇത്തവണ അമേഠിയ്ക്ക് പകരം കഴിഞ്ഞതവണ വരെ സോണിയ ഗാന്ധി മത്സരിച്ച് ജയിച്ച റായ്ബറേലിയിലേക്ക് രാഹുൽ മാറുകയായിരുന്നു.

Read More: നാല്പതോളം രോഗികളുടെ സൗജന്യ ഡയാലിസിസ് നടക്കുന്നതിനിടെ ഫ്യൂസ് ഊരി കെഎസ്ഇബിയുടെ ക്രൂരത: എംഎൽഎയുടെ ഓഫീസിൽ നിന്ന് വിളിച്ചിട്ട് പോലും വഴങ്ങിയില്ല : പെരുമ്പാവൂർ അല്ലപ്രയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ വൻ ജനരോക്ഷം

 

 

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

Related Articles

Popular Categories

spot_imgspot_img