ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി ഐഎസ്ആർഒ. ചന്ദ്രന്റെ പോളാർ പ്രദേശങ്ങളിൽ മഞ്ഞു കട്ടകളുടെ രൂപത്തിലാണ് വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. അഞ്ചു മീറ്റർ മുതൽ 8 മീറ്റർ വരെ താഴ്ചയിലാണ് ഇവ. സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ വിവിധ ഗവേഷകരും ആയി ചേർന്നു നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടെത്തൽ. ചന്ദ്രയാൻ ടു മിഷന്റെ സമയത്ത് ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് ചില സൂചനകളും അനുമാനങ്ങളും ഉണ്ടായിരുന്നു. ഇതിന് ബലമേകുന്നതാണ് പുതിയ പഠനം എന്ന് വിദഗ്ധർ പറയുന്നു. ചന്ദ്രന്റെ വടക്കൻ ധ്രുവ പ്രദേശങ്ങളിലാണ് കൂടുതൽ ജല സാന്നിധ്യം എന്ന് പഠനത്തിൽ പറയുന്നുണ്ട്.