web analytics

കനത്ത മഴ, ഇടിമിന്നല്‍; യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിർദ്ദേശം

യുഎഇയില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയും ഇടിമിന്നലും. ദുബായില്‍ മഴ കുറഞ്ഞെങ്കിലും മറ്റുപലയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടരയോടെയാണ് ദുബായിലും അബുദാബിയിലും ശക്തമായ മഴയും കാറ്റും ഇടിമിന്നലും തുടങ്ങിയത്. അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് ഇന്നും നാളേയും യു എ ഇയിലെ സ്‌കൂളുകള്‍ക്ക് ഓൺലൈൻ ക്ലാസ്സാണ് നിര്‍ദേശിച്ചിരിക്കുന്നത്. മോശം കാലാവസ്ഥ കാരണം എമിറേറ്റ്സിന്റേതുള്‍പ്പെടെ പല വിമാനസര്‍വീസുകളും റദ്ദാക്കി. ഏതാനും ദിവസങ്ങളായി മോശം കാലാവസ്ഥയെ നേരിടാന്‍ യുഎഇ സര്‍ക്കാരും ഏജന്‍സികളും വിപുലമായ തയാറെടുപ്പുകള്‍ നടത്തിയിരുന്നു.

രാജ്യത്തെ പാര്‍ക്കുകളും ബീച്ചുകളും അടച്ചിരിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പെയ്യുന്ന മഴ ഇന്നും നാളേയും ശക്തമാകും. അതേസമയം ഏപ്രില്‍ 16 ന് രാജ്യത്ത് പെയ്ത അഭൂതപൂര്‍വമായ മഴയെക്കാള്‍ ഈ മഴയുടെ തീവ്രത കുറവായിരിക്കുമെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി കരുതുന്നത്. എങ്കിലും മുന്‍കരുതലുകള്‍ എടുക്കണമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

Read Also: ടയർ മാറ്റാൻ നിർത്തിയിട്ട കാറിനു പിന്നിൽ ലോറിയിടിച്ചു; രണ്ടു വയസുകാരന് ദാരുണാന്ത്യം, 8 പേർക്ക് ​ഗുരുതരപരിക്ക്

Read Also: ഉഷ്ണതരംഗ സാധ്യത; മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img