കനത്ത ചൂട് : കേരളത്തീരത്തു നിന്നും കൂട്ടപലായനം ചെയ്ത് മത്സ്യങ്ങൾ: നാടൻ മത്തി കണികാണാൻ പോലും കിട്ടാനില്ല, ചൂടിനെക്കാൾ പൊള്ളുന്ന വിലയും: സാധാരണ മലയാളിയുടെ തീന്മേശയിൽ മീൻ എത്താൻ ഇച്ചിരി പാടുപെടും

ചൂട് കൂടിയതോടെ കേരള തീരം വിട്ട് മത്സ്യങ്ങൾ പലായനം ചെയ്യുന്നു. മത്തി അയല തുടങ്ങിയ ചെറു മത്സ്യങ്ങൾ പോലും പിൻവലിഞ്ഞതോടെ മലയാളിയുടെ തീൻമേശയിൽ മീൻ വിഭവങ്ങൾ കുറഞ്ഞു. മീതാ കുറഞ്ഞതോടെ വിലയും ഇരട്ടിയിലധികമായി. ഇതോടെ സാധാരണക്കാരന് മീൻ തൊട്ടാൽ പൊള്ളുന്ന അവസ്ഥയാണ്. ബന്ധനത്തിന് പോകുന്ന തൊഴിലാളികൾ വെറുംകയ്യോടെ മടങ്ങുകയാണ്. ചെലവ് കാശിനുള്ളത് പോലും ലഭിക്കുന്നില്ല എന്ന് തൊഴിലാളികൾ പരിതപിക്കുന്നു.

മീൻ ലഭ്യത കുറഞ്ഞതോടെ മീൻ വിലയും കുതിച്ചുയർന്നു. നാടൻ മത്തി കണികാണാൻ പോലും കിട്ടാനില്ല. ഉള്ള മത്തിക്ക് വില 300നും മേലെയാണ്. മംഗലാപുരം മത്തിയാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. മലയാളിക്ക് അത്ര പ്രിയമില്ലാത്ത മത്സ്യമാണിത്. അയലക്ക് പകരം എത്തുന്നത് കണ്ണിയയലയാണ്. ഇതിലും വില 300നും മുകളിൽ തന്നെ. കേര നെയ്മീൻ കാളാഞ്ചി എന്നിവയുടെ കാര്യം പറയേണ്ടതില്ല. 400-450 മുകളിലാണ് വില. നെയ്മീന്റെ വില ആയിരം കടന്നു. വറ്റ കാളാഞ്ചി മത്സ്യങ്ങൾക്കും 800 രൂപയ്ക്ക് മുകളിൽ വില കുതിക്കുന്നു. ഇതോടെ സാധാരണക്കാരുടെ തീൻമേശയിൽ മീൻ എത്തണമെങ്കിൽ ഇനി കുറെനാൾ എടുക്കുമെന്ന അവസ്ഥയാണ്.

Read also:9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയിൽമോചിതനായ 44കാരന് വീണ്ടും 93 വർഷം കഠിനതടവ്: സംഭവം മലപ്പുറത്ത്

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

Related Articles

Popular Categories

spot_imgspot_img