24 മണിക്കൂറിനുള്ളിൽ പ്രഖ്യാപനം; സസ്പെൻസ് നിറഞ്ഞ്‌ അമേഠി, റായ്ബറേലിലെ സ്ഥാനാർത്ഥിത്വം

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്. രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപനം വരുമെന്നും അതുവരെ പ്രചരിക്കുന്നതെല്ലാം വ്യാജമായ വിവരങ്ങളാണെന്നും ജയറാം രമേശ് പറഞ്ഞു.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ ഒരു ഭയവുമില്ല. സ്മൃതി ഇറാനി അമേഠിയിൽ സിറ്റിങ് എംപിയാണ്. അതുകൊണ്ടാണ് അവിടെ അവര്‍ പ്രചാരണം നടത്തുന്നത്. രാഹുലും പ്രിയങ്കയും രാജ്യവ്യാപകമായി പ്രചാരണം നടത്തുകയാണ്. നാളെ വൈകുന്നേരം വരെ കാത്തിരിക്കു. പ്രഖ്യാപനത്തില്‍ കാലതാമസമില്ല. പ്രഖ്യാപനം വൈകുന്നുവെന്നതില്‍ അടിസ്ഥാനമില്ല. മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന സമയത്ത് പ്രഖ്യാപിക്കാനാകില്ലെന്നും ജയറാം രമേശ് പറഞ്ഞു.

അമേഠി, റായ്ബറേലി സീറ്റുകളില്‍ സസ്പെന്‍സ് തുടരുമ്പോഴും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുവരെ മത്സര സന്നദ്ധത അറിയിച്ചിട്ടില്ല. വയനാട് ഉപേക്ഷിക്കുമെന്നും കുടുംബാധിപത്യം ശക്തിപ്പെടുമെന്നുമുള്ള ബിജെപി ആക്ഷേപങ്ങളാണ് രാഹുലിനെയും പ്രിയങ്കയേയും പിന്നോട്ടടിക്കുന്നത്. കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെ റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ നീക്കം.

മറ്റന്നാളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അമേഠി, റായ്ബറേലി സീറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് നാളെ പ്രഖ്യാപനമുണ്ടാകുമെന്ന് ജയറാം രമേശ് വ്യക്തമാക്കിയത്. അപ്പോഴുംഅമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കണമെന്ന തെരഞ്ഞെടുപ്പ് സമിതി നിര്‍ദ്ദേശത്തോട് രണ്ട് പേരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തീരുമാനം പ്രഖ്യാപിക്കാന്‍ നിയോഗിച്ച മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും കണ്‍ഫ്യൂഷനിലാണ്.

 

Read More: ഗതാഗതക്കുരുക്കി​ൽപ്പെടാതെ പോകാം; ഈ ദിവസങ്ങളിൽ മെട്രോ സർവീസ് രാത്രി 11 വരെ

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

Related Articles

Popular Categories

spot_imgspot_img