web analytics

റിസർവ് ബാങ്കും കരുതി കൂട്ടി തന്നെ; വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു; മൂന്നു മാസത്തിനിടെ വാങ്ങിക്കൂട്ടിയത് 16 ടൺ; നടപ്പുവർഷം ഇന്ത്യയിലെ സ്വർണ ഉപഭോഗം 700 മുതൽ 800 ടൺ വരെയാകുമെന്ന് വിലയിരുത്തൽ

കൊച്ചി:  റിസർവ് ബാങ്ക് വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു. വിദേശ നാണയ ശേഖരം വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് സ്വർണം വാങ്ങിക്കൂട്ടുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസക്കാലയളവിൽ 19 ടൺ സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയത്. കഴിഞ്ഞ വർഷം സ്വർണ ശേഖരത്തിൽ 16 ടണ്ണിന്റെ വർദ്ധനയാണുണ്ടായത്. ഫെബ്രുവരി മുതൽ സ്വർണ വിലയിൽ ദൃശ്യമാകുന്ന തുടർച്ചയായ മുന്നേറ്റം രാജ്യത്തെ വിദേശ നാണയ ശേഖരത്തിന്റെ മൂല്യം കൂടാനും സഹായിച്ചിട്ടുണ്ട്. നിലവിൽ റിസർവ് ബാങ്കിന്റെ കൈവശം 820 ടണ്ണിലധികം സ്വർണമാണുള്ളത്.

ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിലെ സ്വർണ ഉപഭോഗം എട്ടു ശതമാനം ഉയർന്ന് 136.6 ടണ്ണിലെത്തിയെന്നും വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു.നടപ്പുവർഷം ഇന്ത്യയിലെ സ്വർണ ഉപഭോഗം 700 മുതൽ 800 ടൺ വരെയാകുമെന്നാണ് വിലയിരുത്തുന്നത്. വില കൂടിയാൽ ഉപഭോഗം കുറയാനിടണ്ടുണ്ടെന്ന് വിദഗ്ദർ പറയാന്നു.
ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവുമാണ് സ്വർണത്തിന് പ്രിയം കൂട്ടുന്നത്. ഏപ്രിൽ അഞ്ചിന് അവസാനിച്ച വാരത്തിൽ രാജ്യത്തെ മൊത്തം വിദേശ നാണയ ശേഖരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 64,850 കോടി ഡോളറിലെത്തിയിരുന്നു. ഉപഭോഗം കുറയുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. വിലയിലുണ്ടായ വൻ കുതിപ്പ് രാജ്യത്തെ സ്വർണ ഉപഭോഗം നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിക്കുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു.
കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്വർണ ഉപഭോഗം 1.7 ശതമാനം കുറഞ്ഞ് 761 ടണ്ണിലെത്തിയിരുന്നു. നടപ്പുവർഷം ഇതുവരെ സ്വർണ വിലയിൽ 13 ശതമാനം വർദ്ധനയാണുണ്ടായത്. നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് താത്പര്യമേറുന്നുണ്ടെങ്കിലും ആഭരണങ്ങളായി വാങ്ങുന്നതിൽ വലിയ ആവേശം ദൃശ്യമല്ല. ഏതൊരു അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നത്.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img