ആലപ്പുഴയിൽ ഇടിമിന്നലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന റൂമിലെ സിസിടിവികൾ നശിച്ചു. ആലപ്പുഴ മണ്ഡലത്തിലെ വോട്ടിങ്ങിനു ശേഷം യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന റൂമിലെ ക്യാമറകളാണ് നശിച്ചത്. അടിയന്തരമായി സിസിടിവി ക്യാമറകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു ഓഫീസർ ആയ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ക്യാമറകൾ സ്ഥാപിക്കുന്നതുവരെ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പരിസരം നിരീക്ഷിക്കാൻ നിരീക്ഷകരെ ഉപയോഗിക്കണമെന്നും പരാതിയിൽ പറയുന്നു. ആലപ്പുഴ സെന്റ് ജോസഫ് കോളേജിലാണ് സ്ട്രോങ്ങ് റൂമുകൾ.