web analytics

കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപഭോഗം; ലോഡ്ഷെഡിംഗ് പരിഗണനയിൽ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ ലോഡ്ഷെഡിംഗ് പരിഗണനയിൽ. കൊടുംചൂടില്‍ വൈദ്യുതി ബോര്‍ഡിന്റെ മുന്നറിയിപ്പുകള്‍ ഫലപ്രദമാകുന്നില്ല. കഴിഞ്ഞ ദിവസവും വൈദ്യുതി ഉപഭോഗം റെക്കോർഡിന് അടുത്തെത്തി.  തിരഞ്ഞടുപ്പ് ദിവസം 104.86 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച വൈദ്യുതി ഉപഭോഗത്തിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത് . ഈ മാസം മൂന്ന് ദിവസമാണ് വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെയായത്. 22 ന് തിങ്കളാഴ്ച 104.85 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. അത് ക്രമമായി ഉയര്‍ന്ന് 27 ന് 110.14 ദശലക്ഷം യൂണിറ്റ് വരെയായിരുന്നു.

വൈകുന്നേരം ആറുമുതല്‍ 12 വരെയുള്ള സമയത്തെ വൈദ്യുതി ആവശ്യകതയും കുതിച്ചുയരുകയാണ്. ഈ സമയത്തെ വൈദ്യുത ഉപഭോഗം കുറയാത്തത് കാരണം ലോഡ് കൂടി ട്രാന്‍സ്ഫോര്‍മറുകള്‍ ട്രിപ്പാകുന്നതും പതിവായി. ജലവൈദ്യുത പദ്ധതിയുടെ ഡാമുകളിൽ രണ്ടാഴ്ചത്തെ വൈദ്യുതോൽപ്പാദനത്തിനുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ഉപഭോഗം കൂടിയതോടെ പുറത്തുനിന്ന് വാങ്ങേണ്ടിവരുന്ന വൈദ്യുതിയുടെ തോതും കൂടുകയാണ്. ഈ പശ്ചാത്തലത്തില്‍ ഏതുനിമിഷവും വൈദ്യുതി നിയന്ത്രണം പ്രതീക്ഷിക്കാവുന്നതാണ്.

Read More: അപകടം പതിവാകുന്ന മുതലപ്പൊഴി; മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു

Read More: ഡെപ്യൂട്ടി കലക്ടര്‍ക്കും അധികാരം; ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും

 

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

Related Articles

Popular Categories

spot_imgspot_img