കൊൽക്കത്ത: അടിയും തിരിച്ചടിയും! ഈഡൻ ഗാർഡൻസിൽ ഐപിഎല്‍ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോര്‍ഡ് ചേസ് വിജയവുമായി പഞ്ചാബ് കിംഗ്‌സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പടുത്തുയര്‍ത്തിയ 261 റണ്‍സ് പഞ്ചാബ് മറിടന്നത്. ജോണി ബെയര്‍സ്‌റ്റോയുടെ (48 പന്തില്‍ പുറത്താവാതെ 108) സെഞ്ചുറിയാണ് പഞ്ചാബിനെ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കാന്‍ സഹായിച്ചത്. ശശാങ്ക് സിംഗിന്റെ (28 പന്തില്‍ 68) ഫിനിഷിംഗും പ്രഭ്‌സിമ്രാന്‍ സിംഗ് (20 പന്തില്‍ 54) നല്‍കിയ തുടക്കവും വിജയം എളുപ്പമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 262 റൺസെന്ന വിജയലക്ഷ്യം പഞ്ചാബ് എട്ടു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. മത്സരത്തിൽ ഇരുടീമുകളും ചേർന്നെടുത്തത് 523 റൺസാണ്. ഇരു ടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത് 42 സിക്സുകൾ.
സ്കോർ: കൊൽക്കത്ത -20 ഓവറിൽ ആറു വിക്കറ്റിന് 261. പഞ്ചാബ് -18.4 ഓവറിൽ രണ്ടു വിക്കറ്റിന് 262.കൂറ്റന്‍ സ്‌കോറിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് ഗംഭീര തുടക്കാണ് ലബിച്ചത്. പവര്‍പ്ലേയില്‍ പ്രഭ്‌സിമ്രാന്‍ – ബെയര്‍സ്റ്റോ സഖ്യം 93 റണ്‍സ് ചേര്‍ത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് പ്രഭ്‌സിമ്രാന്‍ പുറത്താവുന്നത്. നരെയ്‌ന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു താരം. അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പ്രഭ്‌സിമ്രാന്റെ ഇന്നിംഗ്‌സ്. മൂന്നാമതെത്തിയ റിലീ റൂസ്സോ (16 പന്തില്‍ 26) ബെയര്‍സ്റ്റോയ്‌ക്കൊപ്പം നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. 85 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. 13-ാം ഓവറില്‍ റൂസ്സോയെ, നരെയ്ന്‍ മടക്കി. ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയുടെ അപരാജിത വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിലാണ് ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ് വിജയം പഞ്ചാബ് സ്വന്തമാക്കിയത്. താരം 48 പന്തിൽ 108 റൺസെടുത്തു. ഒമ്പത് സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. പ്രഭ്സിമ്രാൻ സിങ്ങും ശശാങ്ക് സിങ്ങും അതിവേഗ അർധ സെഞ്ച്വറികളുമായി തിളങ്ങി. 28 പന്തിൽ 68 റൺസെടുത്ത ശശാങ്ക് പുറത്താകാതെ നിന്നു. എട്ടു സിക്സും രണ്ടു ഫോറുമാണ് താരം നേടിയത്. 20 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമടക്കം 54 റൺസെടുത്ത പ്രഭ്സിമ്രാൻ റണ്ണൗട്ടായി. കൊൽക്കത്തക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയാണ് ഓപ്പണർമാരായ പ്രഭ്സിമ്രാനും ബെയർസ്റ്റോയും ബാറ്റിങ് തുടങ്ങിയത്. പവർ പ്ലെയിൽ ഇരുവരും 76 റൺസെടുത്തു. 93 റൺസായിരുന്നു ഒന്നാം വിക്കറ്റിലെ കൂട്ടുകെട്ട്. റില്ലി റൂസോ 16 പന്തിൽ 26 റൺസെടുത്ത് മടങ്ങി. കൊൽക്കത്തക്കായി സുനിൽ നരെയ്ൻ ഒരു വിക്കറ്റ് നേടി. നേരത്തെ, നരെയ്ന്‍റെയും സാൾട്ടിന്‍റെയും വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് കൊൽക്കത്തയെ വമ്പൻ സ്കോറിലെത്തിച്ചത്. ടീം സ്കോർ 23 പന്തിൽ 50 കടത്തിയ ഇരുവരും ഒന്നാം വിക്കറ്റിൽ 10.2 ഓവറിൽ 138 റൺസാണ് അടിച്ചെടുത്തത്. പഞ്ചാബ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും പവർ പ്ലേയിൽ മാത്രം നേടിയത് 76 റൺസാണ്. സാൾട്ട് 37 പന്തിൽ ആറു സിക്സും ആറു ഫോറുമടക്കം 75 റൺസെടുത്ത് പുറത്തായി. നരെയ്ൻ 32 പന്തിൽ 71 റൺസെടുത്തു. നാലു സിക്സുകളും ഒമ്പത് ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്