കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കോച്ച് സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുകോമാനോവിച്ച്. സോഷ്യല്‍ മീഡിയയിലൂടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് കടക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെയാണ് ക്ലബിന്റെ തീരുമാനം.
2021 സീസണ്‍ മുതല്‍ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്നു ഇവാൻ വുകോമാനോവിച്ച്. ഐഎസ്എല്ലില്‍ പഞ്ചാബ് എഫ്സിക്കെതിരെ ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച്ച വെച്ചതെന്ന് വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു. ടീമിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം നടത്തിയിരുന്നു.
ഇവാനുമായി ബന്ധം വിടപറയുന്നതുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കുന്നതിങ്ങനെ.. ”ഹെഡ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിനോട് ക്ലബ് വിട പറയുന്നു. ഇവാന്റെ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും.” പരസ്പര ധാരണയോടെയാണ് വേര്‍പിരിഞ്ഞതെന്നും ക്ലബിന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read Also:പോളിംഗ് ബൂത്തിൽ പാമ്പ് കയറി; ആറടി നീളമുള്ള ആ അതിഥിയെ കണ്ട് ഭയന്നോടി ഉദ്യോഗസ്ഥർ; സംഭവം തൃശൂരിൽ