web analytics

പൊസ്റ്റുമാർട്ടത്തിന് ഡോക്ടർമാർ റെഡി, ജീവനക്കാർ റെഡിയല്ല;ഫോറന്‍സിക് വിഭാഗത്തില്‍ മരിച്ചയാളുടെ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കം; സംഭവം തൃശൂര്‍ ഗവ: മെഡിക്കല്‍ കോളജ് ആശുപത്രി

തൃശൂര്‍: ഗവ: മെഡിക്കല്‍ കോളജ് ആശുപത്രി ഫോറന്‍സിക് വിഭാഗത്തില്‍ മരിച്ചയാളുടെ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കം. ഉച്ചയ്ക്ക് രണ്ടിന് മുമ്പ് മൃതദേഹങ്ങള്‍ എത്തിച്ചാല്‍ മാത്രമേ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന നിലപാട് ആശുപത്രി ജീവനക്കാരെടുത്തതാണ് തര്‍ക്കത്തിന് കാരണമായത്.

ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധ്യമല്ലെന്ന് ജീവനക്കാര്‍ പറയുകയായിരുന്നു. സാധാരണ നിലയിൽ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയാറാകാറാണ് പതിവ്. ഡോക്ടര്‍മാരുടെ നിര്‍ദേശം പാലിക്കാന്‍ തയാറല്ലെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സഹായിക്കുന്ന ജീവനക്കാര്‍ പറയുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സേവനം സാധ്യമല്ലെന്നായിരുന്നു ജീവനക്കാരുടെ കർശന നിലപാട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന്, മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ പറഞ്ഞപ്പോഴാണ് തര്‍ക്കങ്ങൾ തുടങ്ങിയത്. അടുത്ത ദിവസം തന്നെ ഇതിനു കൃത്യമായ ധാരണ ഉണ്ടാക്കുമെന്നും ഫോറന്‍സിക് വിഭാഗം അറിയിച്ചു. അതേസമയം രണ്ട് മണിക്ക് ശേഷം വന്ന മൃതദേഹങ്ങള്‍ ഇന്നലെയും പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ഫ്രീസറിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

Related Articles

Popular Categories

spot_imgspot_img