web analytics

രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ; പുതിയ പാമ്പൻ പാലത്തിന് സവിശേഷതകൾ ഏറെ;ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം യാഥാർത്ഥ്യമാകുന്നു

രാമേശ്വരം: കടലിന് മീതേ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം യാഥാർത്ഥ്യമാകുന്നു. രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെയാണ് പുതിയ റെയിൽ പാലം.
ധനുഷ്കോടിയെ പ്രേതനഗരമാക്കുകയും 115യാത്രക്കാരുള്ള ഒരു ട്രെയിൻ കടൽ വിഴുങ്ങുകയും ചെയ്‌ത 1964ലെ ചുഴലിക്കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലത്തിനു പകരമാണിത്. 110വർഷം പഴക്കമുള്ള നിലവിലെ പാലം സുരക്ഷാ കാരണങ്ങളാൽ 2022 ഡിസംബർ 23നാണ് അടച്ചത്.2.08കിലോമീറ്ററുള്ള പുതിയ പാലം ജൂൺ 30നു മുമ്പ് പൂർത്തിയാകും. ഇതോടെ രാമേശ്വരം, ധനുഷ്കോടി യാത്ര കൂടുതൽ സുഗമമാകും. പാലത്തിന്റെ 2.65 ഡിഗ്രി വളഞ്ഞ വിന്യാസമാണ് പ്രധാന സവിശേഷത. ലിഫ്റ്റ് സ്പാനിന്റെ ഫിക്സിംഗ് പോയിന്റ് നി‌ർമ്മാണം ഈ മാസം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.

പുതിയ പാമ്പൻപാലത്തിന് 2019 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. റെയിൽ വികാസ് നിഗം ലിമിറ്റഡാണിനാണ് നിർമ്മാണ ചുമതല. 2020 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ചെങ്കിലും കൊവിഡ് വന്നതോടെ നീണ്ടു.1988ൽ റോഡ് പാലം തുറക്കും മുമ്പ് മണ്ഡപത്തേയും രാമേശ്വരം ദ്വീപിനേയും ബന്ധിപ്പിച്ചിരുന്നത് ഈ പാലമായിരുന്നു.

സമുദ്രനിരപ്പിൽ നിന്ന് 12.5 മീറ്റർ ഉയരമുണ്ട് പാലത്തിന്. ഇത് പഴയപാലത്തേക്കാൾ മൂന്ന് മീറ്റർ കൂടുതലാണ്. ബോട്ടുകളും കപ്പലുകളും കടന്നുപോകാനായി മദ്ധ്യത്തിലെ 72.5 മീറ്റർ നീളമുള്ള സ്‌പാൻ കുത്തനെ ഉയരുമെന്നതാണ് വലിയ പ്രത്യേകത. 22 മീറ്റർ വരെ ഉയരമുള്ള കപ്പലുകൾക്ക് പോകാം, 18.3 മീറ്റർ അകലത്തിൽ 100 തൂണുകളിലാണ് പാലത്തിൻ്റെ നിൽപ്പ്. ഭാവിയിൽ പാത ഇരട്ടിപ്പിക്കാം സ്റ്റെയിൻലെസ് സ്റ്റീൽ റീഇൻഫോഴ്സ്‌മെന്റ്, കോമ്പോസിറ്റ് സ്ലീപ്പറുകൾ, ലോംഗ് ലൈഫ് പെയിന്റിംഗ് സിസ്റ്റം തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിച്ചുണ്ട്.മുമ്പ് ഈ പാലത്തിലൂടെയാണ് സിലോണിലേക്ക് ( ശ്രീലങ്ക) പോയിരുന്നത്. അന്ന് ധനുഷ്‌കോടി വരെ തീവണ്ടി എത്തിയിരുന്നു. അവിടെ നിന്നു 16 കിലോമീറ്റർ മാത്രമാണ് ശ്രീലങ്കയിലേക്ക് ഉള്ളത്. 1964 ഡിസംബർ 22ന് ചുഴലിക്കാറ്റ് ധനുഷ്‌കോടിയെ തകർത്തു. 115 യാത്രക്കാരുള്ള ട്രെയിൻ കടലെടുക്കുകയായിരുന്നു. പാമ്പൻ പാലത്തിന് കേട്പാടുകൾ പറ്റിയെങ്കിലും തുറക്കുന്ന ഭാഗം തകർന്നില്ല. അന്ന് റെയിൽവേ എൻജിനീയറായിരുന്ന മെട്രോമാൻ ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ 46ദിവസം കൊണ്ടാണ് പാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.

Read Also: ഈ മാസം അവസാനം വരെ കത്തുന്ന വെയിൽ; ചൂട് ഇനിയും കൂടും; അമിതമായ ചൂടിനൊപ്പം കള്ളക്കടൽ പ്രതിഭാസവും;മേയ് രണ്ടാം വാരത്തോടെ വേനൽമഴ സജീവമാകും

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

Related Articles

Popular Categories

spot_imgspot_img