ഇര തേടി വരുന്ന പുലി കെണിതേടി വരുമോ? ഹൈറേഞ്ച് വിട്ട് ലോ റേഞ്ചിൽ വേട്ടക്കിറങ്ങിയ പുളളിപ്പുലിക്ക് കെണിയൊരുക്കി വനംവകുപ്പ്; കൂട് സ്ഥാപിച്ചത് തൊടുപുഴ ഇല്ലിചാരി കുരിശുമലയിൽ

കരിങ്കുന്നം: ഹൈറേഞ്ച് വിട്ട് ലോ റേഞ്ചിൽ വേട്ടക്കിറങ്ങിയ പുളളിപ്പുലിക്ക് കെണിയൊരുക്കി വനംവകുപ്പ്. ഇല്ലിചാരിയെയും സമീപ പ്രദേശങ്ങളേയും ഒരു മാസമായി ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് കൂടുവെച്ചു. കരിങ്കുന്നം പഞ്ചായത്ത്‌ അഞ്ചാം വാർഡ് ഇല്ലിചാരി ഒറ്റക്കല്ല് കുരിശുമലയിലാണ് കൂടുവെച്ചത്. കോഴിയെ ഇരയായിവെച്ച് പുലിയെ കുടുക്കാനാണ് ശ്രമം. ഇവിടേക്ക് ആളുകൾ കടക്കാതെ നാലുവശവും പോലീസ് തടഞ്ഞിട്ടുണ്ട്. കൂടുെവയ്ക്കാനുള്ള അനുമതി തിരുവന്തപുരം വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കഴിഞ്ഞ ദിവസം നൽകിയിരുന്നെങ്കിലും തിങ്കളാഴ്ചയാണ് കൂടു വെച്ചത്. ഇല്ലിചാരി മലയിൽ കൂട് വെയ്ക്കേണ്ട സ്ഥലം വൈൽഡ് ലൈഫ് വെറ്ററിനറി സർജൻ ശനിയാഴ്ച പ്രദേശം സന്ദർശിച്ചാണ് സ്ഥലം നിശ്ചയിച്ചത്. മാർച്ച് 22-നും 23-നും വളർത്തുമൃഗങ്ങളെ അജ്ഞാത ജീവി അക്രമിച്ച് കൊന്നിരുന്നു. ഇതേതുടർന്ന് വനംവകുപ്പ് മൂന്നിടത്ത് ക്യാമറ വെച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല.


ഇല്ലിചാരി മലയിലെ അള്ളിന്റെ സമീപത്തുനിന്ന് പുലിയുടെ രൂക്ഷമായ ചൂര് അനുഭവപ്പെട്ടു.
ഇത് പുലിമടയാണെന്ന സംശയത്തിൽ  ക്യാമറ സ്ഥാപിക്കുകയായിരുന്നു. പുലിയുടെ ദൃശ്യങ്ങൾ ഇതിൽ പതിഞ്ഞു. തുടർന്നാണ് കൂട് വെയ്ക്കാനുള്ള അനുമതി തേടിയത്. കരിങ്കുന്നം പഞ്ചായത്തിലെ അഞ്ചും ആറും വാർഡിൽപ്പെട്ട സ്ഥലമാണ് ഇല്ലിചാരി. മുട്ടം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നുണ്ട്. മുട്ടം പോളിടെക്നിക്കിന് സമീപവും പുലിയെ കണ്ടിരുന്നു.
spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ ഗ്രാമം..!

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ...

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം...

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

Related Articles

Popular Categories

spot_imgspot_img