മലപോലെ വന്ന സ്വർണ വില എലിപോലെ പോവും; വില 50000 രൂപയിൽ താഴെ  വരുമെന്ന് വ്യാപാരികൾ; സിഎന്‍ബിസി റിപ്പോർട്ട് പോലെയല്ല കാര്യങ്ങൾ; സ്വർണ വില കുറയുമെന്ന് പറയാൻ തക്കതായ കാരണങ്ങൾ ഉണ്ട്

കൊച്ചി: സിഎന്‍ബിസി ആവാസിന്റെ റിപ്പോര്‍ട്ട് തള്ളി പുതിയ റിപ്പോർട്ട്. 2030 ആകുമ്പോഴേക്കും സ്വര്‍ണ വില പത്ത് ഗ്രാമിന് 1,68,000 രൂപയായി ഉയരുമെന്ന് വിഘ്‌നഹര്‍ത്ത ഗോള്‍ഡിന്റെ മഹേന്ദ്ര ലൂനിയ പറഞ്ഞിരുന്നു.എന്നാൽ സ്വർണ വില ഇടിയാനാണ് സാധ്യത എന്നാണ് പുതിയ റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യത പരിഗണിച്ച് സ്വർണത്തിന് വില കുതിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ വില വരും ദിവസങ്ങളിലും ഉയരുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. സമീപ ഭാവിയില്‍ തന്നെ സ്വര്‍ണ വില പവന് ഒരു ലക്ഷത്തിന് മുകളില്‍ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

Read Also:വജ്രങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ സ്വര്‍ണത്തിലേക്ക് മാറുന്നു; വിരലിലെണ്ണാവുന്ന വർഷം മതി സ്വർണ വില 1,34,000 എത്താൻ; കാരണം ഇതാണ്

സ്വർണ വില ഇടിയാൻ ചില കാരണങ്ങൾ ഉണ്ടെന്നും വിദഗ്ദർ പറയുന്നു.ഇസ്രയേലിനെതിരെ തിരക്കിട്ട് സൈനിക നടപടികൾ നടത്തില്ലെന്ന ഇറാന്റെ നിലപാട് യുദ്ധ ഭീതി ഒഴിവാക്കിയിട്ടുണ്ട്. ഇത് രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ വൻ ഇടിവുണ്ടാക്കും.ഇതോടൊപ്പം അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത മങ്ങിയതിനാൽ വരും ദിവസങ്ങളിൽ സ്വർണ വില കുറയുമെന്നും  വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമേഷ്യയിലെ യുദ്ധ ഭീതി ഒഴിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വില ഇന്നലെ നേരിയ തോതിൽ കുറഞ്ഞു. പവൻ വില ഇന്നലെ 80 രൂപ കുറഞ്ഞ് 54,440 രൂപയിലെത്തി. ഗ്രാമിന്റെ വില പത്ത് രൂപ കുറഞ്ഞ് 6,805 രൂപയിലെത്തിയിരുന്നു.

പശ്ചിമേഷ്യയിൽ അപ്രതീക്ഷിതമായി വലിയ സംഭവ വികാസങ്ങൾ ഉണ്ടായില്ലെങ്കിൽ സ്വർണ വില വീണ്ടും 2,100 ഡോളറിലേക്ക് മൂക്ക്കുത്തിയേക്കും. അതിനാൽ വരും ആഴ്ചകളിൽ പവൻ വില 53,000 വരെ താഴാനും സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

Related Articles

Popular Categories

spot_imgspot_img