പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ സ്ത്രീകളുടെ സമീപത്ത് ഇരിക്കരുതെന്ന് യുവാവിനെ വിലക്കി കോടതി. യുകെയിലാണ് സംഭവം. ബിര്‍മിങ്ഹാം സിറ്റി സ്വദേശിയായ ക്രിസ്ടാപ്‌സ് ബെര്‍സിന്‍സ് എന്ന 34 കാരനായ യുവാവിനാണ് കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. യുവാവിന്എഴുമാസം തടവും കോടതി വിധിച്ചു. ലൈംഗിക കുറ്റവാളികള്‍ക്കുള്ള രജിസ്റ്ററില്‍ ഏഴ് വര്‍ഷം ഒപ്പുവയ്ക്കാനും 31,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30-ന് ആണ്പ്ര കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബിര്‍മിങ്ഹാമില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് ട്രെയ്‌നില്‍ യാത്ര ചെയ്യുമ്പോൾ സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ സ്ത്രീയുടെ സമീപത്തിരുന്ന ഇയാള്‍ അവരുടെ നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും മോശമായ വാക്കുകള്‍ ഉപയോഗിക്കാനും തുടങ്ങി. ഹെഡ്‌ഫോൺ ചെവിയില്‍ വെച്ച് യുവതി ഇയാളെ അവഗണിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇയാൾ മോശം പെരുമാറ്റം തുടർന്നു. ഇതോടെ സ്ത്രീ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. മറ്റൊരു സീറ്റിലേക്ക് മാറിയിരുന്ന ശേഷം യുവതി സംഭവം ട്രെയ്‌നിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. അവർ പോലീസിനെ അറിയിക്കുകയായിരുന്നു.
അന്വേഷണം നടത്തി പോലീസ് ഇയാൾ കുറ്റം ചെയ്തു എന്നുകണ്ടെത്തിയതിനെ തുടർന്നു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബിര്‍മിങ്ഹാം മജിസ്‌ട്രേറ്റ് കോടതി ക്രിസ്ടാപ്‌സിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. അടുത്ത അഞ്ച് വര്‍ഷം പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ ഒറ്റയ്ക്ക് ഇരിക്കുന്ന സ്ത്രീകളുടെ അടുത്ത്ഇരിക്കുകയോ, അവരെ സമീപിക്കുകയോ, ആശയവിനിമയം നടത്തുകയോ സ്പര്‍ശിക്കുകയോ, ചെയ്യരുതെന്നു കോടതി നിര്‍ദേശിച്ചു. ലൈംഗിക കുറ്റവാളികള്‍ക്കുള്ള രജിസ്റ്ററില്‍ ഏഴ് വര്‍ഷം ഒപ്പുവയ്ക്കാനും 31,000 രൂപ പിഴയടയ്ക്കാനും ഉത്തരവിട്ട കോടതി യുവാവിന് ഏഴുമാസം തടവും വിധിച്ചു.