തെരഞ്ഞെടുപ്പ് കാലമാണ്. ആരോപണങ്ങൾക്കും പ്രത്യ ആരോപണങ്ങൾക്കും ഒരു പഞ്ഞവുമില്ല. ഇതിനിടെയാണ് എൻഡിഎ സ്ഥാനാർത്ഥിയെ കുറിച്ച് പുതിയ പരാതി.എൻഡിഎ സ്ഥാനാർഥി ദേവനാഥന്റെ മൈലാപ്പൂർ ഹിന്ദു പെർമനന്റ് ഫണ്ട് എന്ന സ്ഥാപനം വഴി 525 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി. കോൺഗ്രസ് ആണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. ശിവഗംഗയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ദേവനാഥൻ യാദവ്. 300 കോടി രൂപയോളം ആസ്തിയുള്ള ദേവനാഥന്റെ സ്ഥാപനത്തിൽ നിന്നും നൽകിയ ചെക്കുകൾ പലതും മടങ്ങിയെന്നും പലിശ ലഭിക്കാൻ ആയത് ചോദ്യംചെയ്ത് നിക്ഷേപകരെ സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തി എന്നും കോൺഗ്രസ് ആരോപിക്കുന്നു. ഇത് സംബന്ധിച്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ ആരോപണങ്ങൾ സ്ഥാനാർത്ഥി നിഷേധിച്ചു.
ഇതിനിടെ ദേവനാഥൻ യാദവിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥിക്ക് വേണ്ടി കാരക്കുടിയിൽ നടത്താനിരുന്ന റോഡ് ഷോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി. 525 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കോൺഗ്രസ് പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് റോഡ് ഷോ റദ്ദാക്കിയത്. ഇതുകൂടാതെ 1500 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തിന്റെ വിവരങ്ങൾ കാണിക്കാതെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു എന്നാരോപിച്ച് തിരുനെൽവേലി ബിജെപി സ്ഥാനാർഥി നയനാർ നഗേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ മറ്റൊരു ഹർജി വന്നിട്ടുണ്ട്.









