സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ മുഴുവന്‍ ആളുകളോടും ഹാജരാകണമെന്ന് സി.ബി.ഐ;മുന്‍ ഡീന്‍ ഡോ. എം.കെ. നാരായണനുള്‍പ്പെടെയുള്ളവര്‍ ഇന്ന് ഹാജരാവണം; ശാസ്ത്രീയപരിശോധനകള്‍ക്കായി ഫൊറന്‍സിക് സംഘം ഇന് വയനാട്ടിലെത്തും

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ മുഴുവന്‍ ആളുകളോടും ഹാജരാകണമെന്ന് സി.ബി.ഐ.. മുന്‍ ഡീന്‍ ഡോ. എം.കെ. നാരായണനുള്‍പ്പെടെയുള്ളവര്‍ ശനിയാഴ്ച ഹാജരാവണം.

സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയപരിശോധനകള്‍ക്കായി ഫൊറന്‍സിക് സംഘം ശനിയാഴ്ച വയനാട്ടിലെത്തും. ഡല്‍ഹിയില്‍നിന്ന് എസ്.പി. സുന്ദര്‍വേലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പൂക്കോട് വെറ്ററിനറി കോളേജിലെത്തുക.

ഒരാഴ്ചയായി സി.ബി.ഐ. സംഘം വയനാട്ടില്‍ ക്യാമ്പുചെയ്ത് അന്വേഷണം തുടരുകയാണ്. കേസ് വയനാട്ടില്‍നിന്ന് കൊച്ചി സി.ബി.ഐ. കോടതിയിലേക്ക് മാറ്റാന്‍ ശനിയാഴ്ച സി.ബി.ഐ.യുടെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ കല്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷനല്‍കി. കേസ് കൊച്ചിയിലേക്ക് മാറ്റിയശേഷമായിരിക്കും റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍വാങ്ങലുള്‍പ്പെടെയുള്ള നടപടികളുണ്ടാവുക. വൈകാതെ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.

20 വിദ്യാര്‍ഥികളെയാണ് പോലീസ് അറസ്റ്റുചെയ്തത്. സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആറില്‍ അതില്‍ക്കൂടുതല്‍ പ്രതികളുണ്ട്. കഴിഞ്ഞദിവസം സിദ്ധാര്‍ഥന്റെ അച്ഛന്‍, കോളേജിലെ വിദ്യാര്‍ഥികള്‍, സിദ്ധാര്‍ഥന്റെ കുടുംബം പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടവര്‍ എന്നിവരുടെയെല്ലാം മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം തിരുവനന്തപുരം:കേരളം വീണ്ടും ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ശിശുമരണ...

സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ പത്തനംതിട്ട: യുവതിക്ക് മെസേജ് അയച്ച് ശല്യം ചെയ്ത...

കൗമാരക്കാരനുമായുള്ള അവിഹിതം കണ്ടുപിടിച്ചു; ആറുവയസ്സുകാരിയെ കൊന്നു കിണറ്റിൽ തള്ളി അമ്മയും കാമുകനും…!

ഉത്തരപ്രദേശിലെ ഹാഥ്‌റസിന് സമീപമുള്ള സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറുവയസ്സുകാരി...

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. കാര്യവട്ടം...

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

Related Articles

Popular Categories

spot_imgspot_img