web analytics

വൈകാതെ പ്രളയം വരും, ഈ ഭൂമി നശിക്കും. അതിന് മുമ്പ് ഹിമാലയത്തിലേക്ക് അഭയം തേടണം, അല്ലെങ്കില്‍ സ്വയം ജീവനൊടുക്കി മറ്റൊരു ഗ്രഹത്തില്‍ അഭയം തേടണം; വൈദികന്‍, അഭിഭാഷകന്‍ അടക്കം നാലു പേരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് നവീനും ആര്യയും, ഒടുവില്‍ സംഭവിച്ചത്

തിരുവനന്തപുരം: നവീൻ തോമസ്, ഭാര്യ ദേവി, ആര്യ എന്നിവരെ അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ നിർണായകമായ തെളിവുകൾ കിട്ടിയെന്ന് പൊലീസ്. ലാപ്ടോപ്പും മൊബൈലുകളും പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുമായി ഒത്തുപോവുന്നതാണ് ഇപ്പോൾ പൊലീസിന് കിട്ടിയ തെളിവുകൾ. ഇനിയും കുറച്ചു പേരുടെ മൊഴിയെടുക്കണമെന്നും ഇന്ന് അന്വേഷണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നുമാണ് പൊലീസ് പറയുന്നത്.

നവീൻ തോമസ് 2010 മുതൽ മരണാനന്തര ജീവിതത്തെക്കുറിച്ചും അന്യഗ്രഹ ജീവിതത്തെക്കുറിച്ചും പറയുന്ന വെബ്സൈറ്റുകളിൽ സജീവമായി ഇടപെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. 2016 ഏപ്രിലിൽ അന്യഗ്രഹജീവിതത്തെക്കുറിച്ച് പറയുന്ന ‘മിതി’ എന്ന വെബ്സൈറ്റിൽ പണം സംഭാവന ചെയ്തിരുന്നുവെന്നും തെളിവുകൾ പുറത്തു വന്നിരുന്നു. മിതി എന്ന സാങ്കൽപിക കഥാപാത്രത്തിന്റെ പേരിലാണ് ഇൗ യൂട്യൂബ് ചാനലും വെബ്സൈറ്റും പ്രവർത്തിക്കുന്നത്. ഇതിൽ 2019ലും 2020ലും നവീൻ തോമസ് സംശയങ്ങൾ ചോദിച്ചതിന്റെയും അതിന് മിതി മറുപടി പറയുന്നതിന്റെയും രേഖകൾ പുറത്തു വന്നിരുന്നു. ഇത്തരം ചിന്തകളുടെ അടിമയായ നവീൻ പിന്നീട് ഭാര്യയെയും സുഹൃത്ത് ആര്യയെയും ഇൗ വഴിയിലെത്തിച്ചുവെന്ന അനുമാനത്തിലാണ് പൊലീസ്”

ജീവനൊടുക്കിയ നവീന്‍ ഒരു വൈദികനെയും രണ്ടു സുഹൃത്തുക്കളെയും മരണാനന്തര ജീവിതമെന്ന തങ്ങളുടെ ആശയത്തിലേക്ക് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.

 

പൊലീസ് പറഞ്ഞത്: ”വൈകാതെ പ്രളയം വരും, ഈ ഭൂമി നശിക്കും. അതിന് മുമ്പ് ഹിമാലയത്തിലേക്ക് അഭയം തേടണം, അല്ലെങ്കില്‍ സ്വയം ജീവനൊടുക്കി മറ്റൊരു ഗ്രഹത്തില്‍ അഭയം തേടണമെന്നായിരുന്നു നവീനും ഭാര്യ ദേവിയും സുഹൃത്തായ ആര്യയും വിശ്വസിച്ചിരുന്നത്. അന്ധവിശ്വാസങ്ങള്‍ ഈ രണ്ടുപേരിലേക്കും പകര്‍ന്നത് ആയുര്‍വേദ ഡോക്ടര്‍ കൂടിയായ നവീനാണ്. ഡോക്ടര്‍മാരായ രണ്ടു സുഹൃത്തുക്കളെയും ഒരു വൈദികനെയും ഈ ആശയത്തിലേക്ക് സ്വാധീനിക്കാനാണ് നവീന്‍ ശ്രമിച്ചത്. എന്നാല്‍ നവീനിന്റെ സുഹൃത്തായ വൈദ്യകന്‍ ഈ ആശയങ്ങളില്‍ നിന്നും പിന്തിപ്പിക്കാന്‍ ഇവരെ ശ്രമിച്ചു. പക്ഷെ നവീന്‍ ആ സൗഹൃദം ഉപേക്ഷിച്ച് അന്ധവിശ്വാസങ്ങളമായി മുന്നോട്ട് പോയി.”

”കരാട്ടെ ക്ലാസില്‍ വച്ച് പരിചയപ്പെട്ട ഒരു അഭിഭാഷകനോടാണ് ആര്യ അന്യഗ്രഹ ജീവിതത്തെ കുറിച്ച് നിരന്തരമായി സംസാരിച്ചത്. അന്ധവിശ്വാസ സന്ദേശങ്ങള്‍ പലര്‍ക്കും അയച്ചു നല്‍കിയത് ഡോണ്‍ ബോസ്‌ക്കോയെന്ന ഇ-മെയില്‍ ഐഡിയില്‍ നിന്നാണ്.” ആര്യയാണ് ഈ മെയില്‍ ഐഡിക്ക് പിന്നിലെന്നും പൊലീസ് കണ്ടെത്തി.

”അന്യഗ്രഹ ജീവിതത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ആര്യ നിരന്തരമായി ഇന്റര്‍നെറ്റില്‍ അന്വേഷിച്ചിട്ടുണ്ട്. ഇതില്‍ നിന്നും കണ്ടെത്തിയ ആശയങ്ങള്‍ ക്രോഡീകരിച്ചാണ് പലര്‍ക്കും ഈ മെയില്‍ ഐഡിയില്‍ നിന്നും സന്ദേശം അയച്ചത്. വ്യാജ പേരുകളില്‍ നവീനും ദേവിയും മെയിലുകള്‍ പലര്‍ക്കും അയച്ചിട്ടുണ്ട്.” നവീനിന്റെ സുഹൃത്തുക്കളുടെയും വൈദികന്റെയും അഭിഭാഷകന്റെയും മൊഴി പൊലിസ് രേഖപ്പെടുത്തി. പര്‍വ്വതാരോഹണം നടത്താന്‍ നവീന്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. മൂന്നുപേരെ ഈ ആശയങ്ങളിലേക്ക് മറ്റാരെങ്കിലും സ്വാധീനിച്ചതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

അരുണാചലിലെ ഹോട്ടല്‍ മുറിയിലാണ് നവീന്‍, ദേവി, ആര്യ എന്നിവരെ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവിയുടെയും ആര്യയുടെയും ഞരമ്പുകള്‍ മുറിച്ചത് ബലപ്രയോഗത്തിലൂടെയല്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. രണ്ടുപേരും ജീവനൊടുക്കാന്‍ തയ്യാറായിരുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരുടെയുടെ ഞരമ്പ് മുറിച്ച ശേഷമാണ് നവീന്‍ ജീവനൊടുക്കിയതെന്നും അന്വേഷണസംഘം അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിൻ്റെ പിഎച്ച്ഡി ശുപാര്‍ശ വിവാദം.

ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിൻ്റെ ...

യാത്രയ്ക്കിടെ വിമാനത്തിൽ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ യുവതി; ആക്രമണം ഫോർക്ക് ഉപയോഗിച്ച്‌

യാത്രയ്ക്കിടെ വിമാനത്തിൽ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ യുവതി ബോസ്റ്റൺ ∙ ഷിക്കാഗോയിൽ നിന്ന്...

ഗാസയിൽ വീണ്ടും ആക്രമണം: ബന്ദികളുടെ മൃതദേഹം കൈമാറ്റ തർക്കത്തിൽ നെതന്യാഹുവിന്‍റെ ഉത്തരവിൽ ഇസ്രായേൽ സൈനിക നീക്കം

ഗാസയിൽ വീണ്ടും ആക്രമണം: ബന്ദികളുടെ മൃതദേഹം കൈമാറ്റ തർക്കത്തിൽ നെതന്യാഹുവിന്‍റെ ഉത്തരവിൽ...

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, കൊച്ചിയിലെ അഗതി മന്ദിരത്തിൽ കൊലക്കേസ് പ്രതിക്ക് ക്രൂര മർദനം; പാസ്റ്റർ അടക്കം 3 പേർ പിടിയിൽ

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, കൊച്ചിയിലെ അഗതി മന്ദിരത്തിൽ കൊലക്കേസ് പ്രതിക്ക്...

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ ലേഖനം

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ...

സ്കൂൾ കലോത്സവ വേദി തകർന്നുവീണു; അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു

സ്കൂൾ കലോത്സവ വേദി തകർന്നുവീണു; അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു പരവൂർ: സ്കൂൾ കലോത്സവ...

Related Articles

Popular Categories

spot_imgspot_img