web analytics

അജ്ഞാതര്‍ കത്തിച്ചത് 50 കിലോയോളം വരുന്ന റെയില്‍വേയുടെ കേബിൾ; ഒഴിവായത് വാൻ ദുരന്തം; കോഴിക്കോട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്ലാന്റിന് സമീപം അജ്ഞാതര്‍ തീയിട്ടു

കോഴിക്കോട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്ലാന്റിന് സമീപം അജ്ഞാതര്‍ തീയിട്ടു. ഇന്നലെ അര്‍ധ രാത്രിയോടെയാണ് സംഭവം. ഫറോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഒ.സിയുടെ കോഴിക്കോട് ഡിപ്പോയ്ക്ക് സമീപം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന് സമീപത്തായാണ് 50 കിലോയോളം വരുന്ന റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള കേബിള്‍ കൂട്ടിയിട്ട് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. തീപ്പിടിച്ച വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഇവര്‍ മീഞ്ചന്ത ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും പറ്റാവുന്ന രീതിയില്‍ തീ അണക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുകയായിരുന്നു. വൈകാതെ തന്നെ ഇവിടെ എത്തിച്ചേര്‍ന്ന അഗ്‌നിരക്ഷാസേന തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.

സമീപത്തെ അടിക്കാടുകളിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ അത് പെട്ടെന്ന് തന്നെ ഐ.ഒ.സിയിലേക്ക് വ്യാപിച്ച് വന്‍ ദുരന്തമുണ്ടാകുമായിരുന്നു. കേബിളുകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ടെന്നും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റെയില്‍വേ സുരക്ഷാ സേന അറിയിച്ചു. സമീപറ്റി cctv ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

Read also; അയർലണ്ടിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് വയനാട് സ്വദേശി

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പത്തനംതിട്ട ∙ മാവേലിക്കര...

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി തൃശൂർ: ടിക്കറ്റില്ലാതെ...

‘മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്’; നേർച്ചക്ക് വന്ന 18 കാരനെ മർദിച്ചില്ലെന്ന് പോലീസ്

‘മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്’; നേർച്ചക്ക് വന്ന 18 കാരനെ മർദിച്ചില്ലെന്ന് പോലീസ് തൃശൂർ:...

ഉപ്പുതറയിലെ വീട്ടമ്മയുടെ കൊലപാതകം: അമ്മയെ കൊന്ന് ജീവനൊടുക്കിയ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനില്ലെന്ന് മക്കൾ

അമ്മയെ കൊന്ന് ജീവനൊടുക്കിയ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനില്ലെന്ന് മക്കൾ ഇടുക്കി ഉപ്പുതറയിലെ വീട്ടമ്മ...

38 വയസ് പ്രായവ്യത്യാസം; അധ്യാപകനോടുള്ള ക്രഷ് പ്രണയമായി, വിമർശനങ്ങൾക്ക് മറുപടിയുമായി മിനിയ

38 വയസ് പ്രായവ്യത്യാസം; അധ്യാപകനോടുള്ള ക്രഷ് പ്രണയമായി, വിമർശനങ്ങൾക്ക് മറുപടിയുമായി മിനിയ പ്രണയത്തിലും...

Related Articles

Popular Categories

spot_imgspot_img