web analytics

പാചകത്തൊഴിലാളികളുടെ കൂലി ഫെബ്രുവരിയിൽ 1000 രൂപ കുറച്ചാണ് അനുവദിച്ചത്; മാർച്ചിൽ കിട്ടിയതുമില്ല; അവശ്യ വസ്തുക്കളുടെ വില വർധിച്ചിട്ടും ഒരു കുട്ടിക്ക് ലഭിക്കുന്നത് 6 മുതൽ 8 രൂപ വരെ; കൈയിൽനിന്ന് പണമെടുത്തും സഹാധ്യാപകരോടും മറ്റും കടം വാങ്ങിയും കുട്ടികൾക്ക് ഉച്ച കഞ്ഞി കൊടുത്ത പ്രഥമാധ്യാപകർ കടക്കെണിയിൽ

തിരുവനന്തപുരം: ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പാചകച്ചെലവ് ഇനത്തിൽ ലഭിക്കാനുള്ള തുക അനുവദിക്കാത്തത്‌ പ്രഥമാധ്യാപകരെ കടക്കെണിയിലാക്കുന്നു. സംസ്ഥാന വിഹിതമായ 70 കോടി രൂപയും കേന്ദ്ര വിഹിതമായ 40 കോടിയും ഉൾപ്പെടെ 110 കോടി രൂപയാണ് അനുവദിക്കാനുള്ളത്. പാചകത്തൊഴിലാളികളുടെ കൂലി ഫെബ്രുവരിയിൽ 1000 രൂപ കുറച്ചാണ് അനുവദിച്ചത്.

മാർച്ചിലെ കൂലി അനുവദിച്ചിട്ടുമില്ല. ഇതോടെ പാചകത്തൊഴിലാളികളുടെ കുടുംബത്തിന്‌ പെരുന്നാൾ, വിഷു ആഘോഷങ്ങൾ ദുരിതത്തിലാകും. കുട്ടിയൊന്നിന്‌ ആറു മുതൽ എട്ടു രൂപ വരെയാണ്‌ സർക്കാർ അനുവദിക്കുന്നത്‌. അവശ്യ വസ്തുക്കളുടെ വില വർധിച്ചിട്ടും നിരക്ക് വർധിപ്പിക്കാൻ സർക്കാർ തയാറായിട്ടില്ല. കേന്ദ്ര വിഹിതത്തിൽ വർധന വരുത്തിയെങ്കിലും ഇതുവരെ സ്കൂളുകൾക്ക് ലഭ്യമായിട്ടില്ല. പ്രഥമാധ്യാപകർ കൈയിൽനിന്ന് പണമെടുത്തും സഹാധ്യാപകരോടും മറ്റും കടം വാങ്ങിയും ആണ് ഉച്ചഭക്ഷണ പദ്ധതി തുടരുന്നത്​.

പോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ട, പാൽ വിതരണത്തിന് ഇതുവരെ തുക അനുവദിച്ചിട്ടില്ല. ലഭ്യമാകേണ്ട തുക പോലും സമയത്ത് കിട്ടാത്തതിനാൽ പ്രഥമാധ്യാപകരുടെ കടബാധ്യത വർധിച്ചു. ഓരോ മാസവും തുക അഡ്വാൻസായി അനുവദിക്കണമെന്നാണ് പ്രഥമാധ്യാപകരുടെ മുഖ്യ ആവശ്യം.

ഉച്ചഭക്ഷണ, പാചകച്ചെലവ് അനുവദിക്കാത്തതിൽ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) പ്രതിഷേധിച്ചു. തുക അനുവദിക്കാൻ അടിയന്തര നടപടി ഉണ്ടാകുന്നില്ലെങ്കിൽ വീണ്ടും ഹൈകോടതിയെ സമീപിക്കുമെന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ പ്രവർത്തനം തുടങ്ങി

50 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം; കൊച്ചിയിൽ ഇന്ദിര കാന്റീൻ...

ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 17 മുതല്‍ പെരുന്നാള്‍ അവധി

ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 17 മുതല്‍ പെരുന്നാള്‍ അവധി ദോഹ: ഖത്തറില്‍...

ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും

ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും ന്യൂഡൽഹി: ടോൾപ്ലാസകളിലൂടെ യാത്ര ചെയ്യുന്ന വാഹന...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും തിരുവനന്തപുരം:...

പാചകവാതക ക്ഷാമം: ഇന്‍ഡക്ഷന്‍ കുക്കറിന് വന്‍ ഡിമാന്‍ഡ്, വിറക് വിപണിയും ചൂട് പിടിച്ചു

പാചകവാതക ക്ഷാമം: ഇന്‍ഡക്ഷന്‍ കുക്കറിന് വന്‍ ഡിമാന്‍ഡ്, വിറക് വിപണിയും ചൂട്...

വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും മരിച്ചു

വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും...

Related Articles

Popular Categories

spot_imgspot_img