web analytics

വാഹന പരിശോധനയ്‌ക്ക് സീനിയർ സിവിൽ പൊലീസ് ഓഫീസർ മുതലുള്ളവർക്ക് അധികാരം നൽകണമെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധനയ്‌ക്ക് സീനിയർ സിവിൽ പൊലീസ് ഓഫീസർ മുതലുള്ളവർക്ക് അധികാരം നൽകണമെന്ന് ഡിജിപി. ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. ഗ്രേഡ് എസ്‌ഐമാർ വാഹന പരിശോധന നടത്തി പിഴ ഈടാക്കുന്നത് ആഭ്യന്തര വകുപ്പ് നേരത്തെ തടഞ്ഞിരുന്നു.

1988-ലെ മോട്ടോർ വാഹന നിയമപ്രകാരം വാഹന പരിശോധന നടത്തി പിഴ ഈടാക്കാൻ സബ് ഇൻസ്‌പെക്ടർ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്കാണ് അധികാരമുള്ളത്. എന്നാൽ ഗ്രേഡ് എസ്‌ഐമാർ ആയിരുന്നു സംസ്ഥാനത്ത് വാഹന പരിശോധന നടത്തിയിരുന്നത്. സ്ഥാനക്കയറ്റം വഴി എസ്‌ഐ സ്ഥാനത്തെത്തിയവർക്ക് വാഹന പരിശോധന നടത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് ആഭ്യന്തര വകുപ്പിന് നേരത്തെ കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഗ്രേഡ് എസ്‌ഐമാർ വാഹന പരിശോധന നടത്തി പിഴ ഈടാക്കരുതെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

ഈ സാഹചര്യത്തിലാണ് പുതിയ ആവശ്യവുമായി പൊലീസ് മേധാവി സർക്കാരിനെ സമീപിച്ചിരിക്കുന്നത്. പൊലീസ് മുതുള്ള ഉദ്യോഗസ്ഥർക്ക് വാഹന പരിശോധനയ്‌ക്ക് അധികാരം നൽകണമെന്നാണ് ഡിജിപിയുടെ ആവശ്യം. ഓരോ പൊലീസ് സ്റ്റേഷനുകൾക്കും വാഹന പരിശോധന നടത്തി പിഴ ഈടാക്കാൻ ടാർഗറ്റും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊലീസിന്റെ ആവശ്യം അംഗീകരിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ പൊലീസ് അടക്കമുള്ളവർ ഇനി വാഹന പരിശോധനയ്‌ക്ക് നിരത്തുകളിലേയ്‌ക്കിറങ്ങും.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img