ബോട്ടിന്റെ ഉല്പന്നങ്ങൾക്കൊപ്പം നൽകിയ ഇമെയില്‍ ഐ.ഡി, മൊബൈല്‍ നമ്പർ തുടങ്ങിയ വിവരങ്ങൾ ഡാര്‍ക്ക് വെബ്ബില്‍ വിൽപ്പനയ്ക്ക്; 75 ലക്ഷം ബോട്ട് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫോബ്സ് ഇന്ത്യ; സാമ്പത്തിക തട്ടിപ്പിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ജനപ്രിയ റിയാലിറ്റി ഷോ ആയ ഷാര്‍ക്ക് ടാങ്കിലെ ജഡ്ജായ അമന്‍ ഗുപ്തയും സമീര്‍ മേത്തയും ചേര്‍ന്ന് 2016ല്‍ ആരംഭിച്ച ഇലക്‌ട്രോണിക്സ് ബ്രാന്‍ഡാണ് ബോട്ട്. സ്മാര്‍ട്‌വാച്ചുകള്‍, ഇയര്‍ഫോണുകള്‍, സ്പീക്കറുകള്‍ എന്നിവയാണ് കമ്ബനി പ്രധാനമായും വില്‍പ്പന നടത്തുന്നത്. എന്നാൽ, ബോട്ടിന്റെ ഉത്പന്നം വാങ്ങിയതിനൊപ്പം നിങ്ങളുടെ പേര്, ഇമെയില്‍ ഐ.ഡി, മൊബൈല്‍ നമ്ബര്‍ തുടങ്ങിയ വിവരങ്ങള്‍ കമ്ബനിക്ക് നല്‍കിയിരുന്നോ? എങ്കില്‍ ഒന്നു സൂക്ഷിച്ചോളൂ. 75 ലക്ഷം ബോട്ട് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫോബ്സ് ഇന്ത്യ അറിയിച്ചു. ഈ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്കുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

‘ഷോപ്പിഫൈ ഗയ്’ എന്ന ഹാക്കറാണ് ഏപ്രില്‍ അഞ്ചിന് വിവരങ്ങള്‍ ചോര്‍ത്തി അവ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക് വെച്ചത്. പേര്, വിലാസം, ഫോണ്‍ നമ്ബര്‍, ഇമെയില്‍ ഐ.ഡി, കസ്റ്റമര്‍ ഐ.ഡി ഉള്‍പ്പടെയുള്ള വിവരങ്ങളാണ് വില്‍പനയ്ക്കുള്ളത്. 2ജിബിയോളം വരുന്ന ഡേറ്റയാണ് ചോര്‍ത്തിയതെന്നും ഫോബ്സ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച്‌ ഒട്ടേറെ സാമ്ബത്തിക തട്ടിപ്പുകള്‍ നടക്കാറുണ്ട്. വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നം ഗൗരവമായി കാണുന്നുണ്ടെന്നും ഉടന്‍ തന്നെ സമഗ്രമായ അന്വേഷണം ആരംഭിക്കുമെന്നും ബോട്ട് അധികൃതര്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

Read also; തന്റെ ജോലിത്തിരക്ക് കാരണം ഭർത്താവിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല; ഭർത്താവിനെ രണ്ടാമതും വിവാഹം കഴിപ്പിച്ച് യുവതി

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം; ഓണസമ്മാനമെന്ന് സുരേഷ് ഗോപി

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം;...

മൂന്നാം ക്ലാസ്സുകാര​ന്റെ മൃതദേഹം കുളത്തിൽ; പിന്നാലെ അയൽവാസികളായ ദമ്പതികളെ മർദ്ദിച്ച് കൊലപ്പെടുത്തി ജനക്കൂട്ടം

മൂന്നാം ക്ലാസ്സുകാര​ന്റെ മൃതദേഹം കുളത്തിൽ; പിന്നാലെ, അയൽവാസികളായ ദമ്പതികളെ മർദ്ദിച്ച് കൊലപ്പെടുത്തി...

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക്...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

Related Articles

Popular Categories

spot_imgspot_img