web analytics

അമ്മത്തൊട്ടിലിൽ ഒരേദിവസം ലഭിച്ചത് രണ്ടു കുട്ടികൾ; മാനവും മാനവിയും ഇനി കരുതലിന്റെ തണലിൽ

അമ്മത്തൊട്ടിലുകളിൽ വെള്ളിയാഴ്ച ഓരോ പുതിയ അതിഥികളെത്തി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് ആസ്ഥാനത്തും ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കു മുമ്പിലും സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളിലാണ് കുഞ്ഞുങ്ങളെ ലഭിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നര മണിക്കാണ് ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ മൂന്നുദിവസം മാത്രം പ്രായമുള്ള പെൺകുരുന്ന് അതിഥിയായി എത്തിയത്. അതേ ദിവസം രാത്രി 9.50നാണ് നാലുദിവസം പ്രായമുള്ള ആൺകുട്ടി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ സംരക്ഷണത്തിനായി എത്തിയത്. അമ്മത്തൊട്ടിൽ ഏറ്റുവാങ്ങിയ കുരുന്നുകൾക്ക് മാനവ്, മാനവി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു.

ആലപ്പുഴയിൽ ലഭിച്ച മാനവിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തുടർ ചികിത്സകൾക്കായി വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തു ലഭിച്ച മാനവിനെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനകൾ നടത്തി. പൂർണ്ണ ആരോഗ്യവാനായ മാനവ് തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.

Read also; കുട്ടിക്കടത്തുകാര്‍ ലക്ഷ്യമിടുന്നത് ദരിദ്ര കുടുംബങ്ങളെ; കുട്ടിയൊന്നിന് വില 4 മുതൽ 5 ലക്ഷം വരെ, ആണ്‍കുട്ടിയാണെങ്കിലോ വെളുത്ത നിറം കൂടുതലാണെങ്കിലോ വൻ ഡിമാന്റ്; കേശവപുരത്തെ വീട്ടില്‍ നിന്ന് സിബിഐ സംഘം രക്ഷപെടുത്തിയത് മൂന്ന് നവജാത ശിശുക്കളെ

spot_imgspot_img
spot_imgspot_img

Latest news

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

വോട്ടില്ലേ? വിഷമിക്കേണ്ട! തിരഞ്ഞെടുപ്പിന് മുൻപ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇതാ അവസാന വട്ടം; ഈ വഴി നോക്കൂ!

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപായി വോട്ടർപ്പട്ടിക...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം!

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം! കോട്ടയം: ആന്ധ്രപ്രദേശിൽ നിന്നുള്ള പോത്തുകൾക്ക്...

Related Articles

Popular Categories

spot_imgspot_img