തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി ഇറച്ചി വില കുത്തനെ ഉയരുന്നു. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. ഒരു കിലോ കോഴിക്ക് വില 190 രൂപയിലുമെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ 80 രൂപയാണ് വർധിച്ചത്. അതേസമയം ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു.
റംസാൻ, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വർധിക്കാനിടയുണ്ടെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു.
Read Also: 04.04.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ