കോഴിക്കോട്: പന്നിക്കോട്ടൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം. ചെമ്പനോട- പെരുവണ്ണാമുഴി റോഡിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം.
രണ്ട് സ്ത്രീകളും ഒരു കുട്ടിയും കാറിലുണ്ടായിരുന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കാറിന്റെ മുൻവശവും ഇടതുഭാഗവും തകര്‍ന്നിട്ടുണ്ട്. സംഭവം കണ്ട് എത്തിയ നാട്ടുകാര്‍ ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതുവഴി പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ജനകീയ ജാഗ്രത സമിതി നിർദേശം നൽകി.