web analytics

ഇന്ധനം അടിച്ചതിന് പമ്പുടമകൾക്ക് മാത്രം നൽകാനുള്ളത് 200 കോടി; ധനവകുപ്പ് അനുവദിച്ചത് 26 കോടി മാത്രം; കുടിശിക തീർക്കാൻ 57 കോടി അനുവദിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ആവശ്യം തള്ളി സർക്കാർ

തിരുവനന്തപുരം: പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം അടിച്ചതിന് സംസ്ഥാനത്തെ പമ്പുടമകൾക്ക് മാത്രം 200 കോടിയാണ് ആഭ്യന്തര വകുപ്പ് നൽകാനുള്ളത്. ഇതിനിടെയാണ് 26 കോടി മാത്രം ധനവകുപ്പ് അനുവദിച്ചത്. കുടിശിക തീർക്കാൻ 57 കോടി അനുവദിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ആവശ്യം തള്ളി സർക്കാർ. സംസ്ഥാന പൊലീസ് മേധാവിയുടെ ഈ ആവശ്യം തള്ളിയ സർക്കാർ 26 കോടി മാത്രമാണ് അനുവദിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്കായാണ് സംസ്ഥാന പൊലീസ് മേധാവി തുക ആവശ്യപ്പെട്ടത്. കുടിശിക തീർക്കാനാണ് പണം ആവശ്യപ്പെട്ടതെന്നും ഇപ്പോൾ അനുവദിച്ച തുക അപര്യാപ്തമെന്നുമാണ് പൊലീസ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

തുക ചിലവാക്കുന്നതിൽ പൊലീസിനെതിരെ വിമർശനം നടത്തിയാണ് ധനവകുപ്പ് തുക അനുവദിച്ചത്. ഭരണാനുമതി ഇല്ലാതെ പണം ചെലവഴിക്കുന്നുവെന്നാണ് വിമർശനം. ഇതാണ് കുടിശികയുണ്ടാകാൻ കാരണമെന്നും ഭരണാനുമതി ഇല്ലാത്ത കുടിശികകൾ ഇനി അനുവദിക്കില്ലെന്നുമാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാട്ടാന പടയപ്പ...

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട ബാലന് രക്ഷകനായി യുവാവ്

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട...

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ്

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ് വീട്ടമ്മ നൽകിയ ലൈംഗിക പീഡന...

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച് നടി പാർവതി കൃഷ്ണ

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച്...

Related Articles

Popular Categories

spot_imgspot_img