web analytics

അരവിന്ദ് കെജ്‍രിവാൾ ജയിലിലേക്ക്; ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യു കോടതി പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയാണ് ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്.

കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി ഇഡി ഇന്ന് നീട്ടിച്ചോദിച്ചില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ആവശ്യപ്പെട്ടത്. ഭാവിയിൽ കസ്റ്റഡിയിൽ വേണ്ടി വരും. കെജ്‍രിവാൾ അന്വേഷണവുമായി നിസഹകരണം തുടരുകയാണ് എന്ന് ഇഡി പറഞ്ഞു. ഫോണിൻ്റെ പാസ്‌വേഡ് അദ്ദേഹം കൈമാറിയില്ല. ചോദ്യങ്ങൾക്ക് എനിക്ക് അറിയില്ല എന്ന് മാത്രം മറുപടി നൽകിയെന്നും ഇഡി കോടതിയിൽ പറഞ്ഞു. വിജയ് നായർ തന്നെ അല്ല അതിഷിയെ ആണ് റിപ്പോർട്ട് ചെയ്തത് എന്ന് കെജ്‍രിവാൾ മൊഴി നൽകിയെന്നും ഇഡി പറഞ്ഞു.

കെജ്‍രിവാളിന് ജയിലിൽ പുസ്തകങ്ങൾ എത്തിച്ചുനൽകണമെന്ന് കോടതി നിർദേശിച്ചു. മൂന്ന് പുസ്തകങ്ങൾ കൈമാറാൻ കെജ്‍രിവാൾ അനുമതി തേടുകയായിരുന്നു. ഭഗവത് ഗീത, രാമായണം, ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്നീ പുസ്തകങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കണം, ലോക്കറ്റ് ധരിക്കാൻ  അനുവദിക്കണം എന്നിവ ചൂണ്ടിക്കാട്ടി കെജ്‌രിവാൾ പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ട്.

 

Read Also: അനിൽ ആന്റണി മകനെ പോലെ; വെട്ടി തുണ്ടമാക്കിയാലും എന്റെ 3 മക്കളും ബിജെപിയിൽ പോകില്ല; പത്തനംതിട്ടയിൽ യുഡിഎഫിനായി പ്രചരണത്തിന് പോകും; അനിലിന് എതിരെയല്ല ആശയത്തിനെതിരെയാണ് പ്രചാരണമെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ

 

spot_imgspot_img
spot_imgspot_img

Latest news

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം: കേരളം ഇന്ന് ചരിത്ര...

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്? ഓറസ് ലിമോസീനിൽ വെച്ച് പുടിൻ പറഞ്ഞ രഹസ്യം

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്! ഓറസ് ലിമോസീനിൽ വെച്ച്...

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി ബംഗളൂരു: ധർമ്മസ്ഥലയിൽ...

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്; 250 കോടി രൂപയുടെ മാനനഷ്ടക്കേസ്

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്;...

പിഎം ശ്രീയില്‍ നിന്ന് പുറത്തു കടക്കാൻ കടമ്പകള്‍ ഏറെ

പിഎം ശ്രീയില്‍ നിന്ന് പുറത്തു കടക്കാൻ കടമ്പകള്‍ ഏറെ തിരുവനന്തപുരം: സിപിഐയുടെ കടുത്ത...

Other news

2025 കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ.എം. ആര്‍. രാഘവവാര്യർക്കു കേരള ജ്യോതി

2025 കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ.എം. ആര്‍. രാഘവവാര്യർക്കു കേരള ജ്യോതി തിരുവനന്തപുരം:കേരളത്തിന്റെ...

സുഡാനിൽ ആഭ്യന്തര കലാപം മുറുകുന്നു; സ്ത്രീകളെയും കുട്ടികളെയും നിരത്തി നിർത്തി വെടിവച്ചു; ജീവൻ നഷ്ടമായത് 2000 ലേറെപ്പേർക്ക്

സുഡാനിൽ ആഭ്യന്തര കലാപം മുറുകുന്നു; ജീവൻ നഷ്ടമായത് 2000 ലേറെപ്പേർക്ക് സുഡാനിൽ തുടരുന്ന...

കേരളത്തിൽ 2 സ്റ്റോപ്പുകൾ‌

കേരളത്തിൽ 2 സ്റ്റോപ്പുകൾ‌ തിരുവനന്തപുരം∙ എറണാകുളം–ബെംഗളൂരു വന്ദേഭാരത് അടുത്ത ആഴ്ച മുതൽ സർവീസ്...

പുറപ്പെടാൻ തയ്യാറായ എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനുകൾ തകരാറിലായി; യാത്ര റദ്ദാക്കി; ബഹളം വച്ച് യാത്രക്കാർ

പുറപ്പെടാൻ തയ്യാറായ എയർ ഇന്ത്യ വിമാനത്തിന്റെഎൻജിനുകൾ തകരാറിലായി തിരുവനന്തപുരത്ത് എൻജിനുകൾ തകരാറായതിനെ...

കേരളം @ 69 ഐക്യത്തിനും നവോത്ഥാനത്തിനും മാതൃകയാകുന്ന കേരളത്തിന്റെ യാത്ര

കേരളം @ 69 ഐക്യത്തിനും നവോത്ഥാനത്തിനും മാതൃകയാകുന്ന കേരളത്തിന്റെ യാത്ര തിരുവനന്തപുരം: ഭാഷയുടെ...

കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ

കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ മംഗളൂരു ∙ പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ കാന്റീൻ...

Related Articles

Popular Categories

spot_imgspot_img