News4media TOP NEWS
ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു ദക്ഷിണകൊറിയൻ മുൻ പ്രസിഡൻറ് യൂൻ സൂക് യോൾ അറസ്റ്റിൽ ഇനിയും പിടി തരാതെ കടുവ; വീണ്ടും ആടിനെ കൊന്നു അ​ന​ധി​കൃ​ത​മാ​യി ജോ​ലി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ന്ന​ത് 144 ഡോ​ക്ട​ര്‍മാ​ര്‍; കൂടുതൽ പത്തനംതിട്ടയിൽ

പകല്‍ സമയത്ത് മദ്യം, കാപ്പി, ചായ, ശീതള പാനീയങ്ങൾ ഒഴിവാക്കണം; ജാഗ്രത നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

പകല്‍ സമയത്ത് മദ്യം, കാപ്പി, ചായ, ശീതള പാനീയങ്ങൾ ഒഴിവാക്കണം; ജാഗ്രത നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
April 1, 2024

പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക

കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

Read also; ബിഗ് സല്യൂട്ട് : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം; അഭിനന്ദനവുമായി സോഷ്യൽ മീഡിയ 

 

 

 

Related Articles
News4media
  • Kerala
  • News
  • Top News

ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു

News4media
  • International
  • News
  • Top News

ദക്ഷിണകൊറിയൻ മുൻ പ്രസിഡൻറ് യൂൻ സൂക് യോൾ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

ഇനിയും പിടി തരാതെ കടുവ; വീണ്ടും ആടിനെ കൊന്നു

News4media
  • Kerala
  • News4 Special

ചെ​ക്ക് പോ​സ്റ്റു​ക​ള്‍ ഉണ്ടങ്കിലല്ലേ കൈക്കൂലി വാങ്ങിക്കാനാകൂ; മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ചെ​ക...

News4media
  • Featured News
  • Kerala

കേരളത്തിൽ താണ്ഡവമാടി ഉഷ്‌ണതരംഗം വ്യാപിക്കുന്നു; പാലക്കാടിന് പുറമെ ഒരു ജില്ലയിൽകൂടി സ്ഥിരീകരിച്ചു; ജാ...

News4media
  • Kerala
  • Top News

കൊടുംചൂട്, സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം സ്ഥിരീകരിച്ചു; ഇന്നും നാളെയും ഈ 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്...

News4media
  • Top News

കനത്ത ചൂടിൽ ഉരുകിയൊലിക്കല്ലേ… ജാഗ്രതാ നിർദേശങ്ങളുമായി കേരള പോലീസിന്റെ സമൂഹമാധ്യമ പോസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital