മലപ്പുറം: മലപ്പുറത്ത് പൊലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടയിൽ തീപിടുത്തം. മേൽമുറിയിൽ പടിഞ്ഞാറേമുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിച്ച് നിർവീര്യമാക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. തീ കെടുത്താനുള്ള ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു.
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പടക്കം പോലുള്ള സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. ഇവ നിർവീര്യമാക്കുന്നതിനിടെയാണ് സംഭവം. പറമ്പിലെ മരങ്ങളെല്ലാം കത്തി നശിച്ചിട്ടുണ്ട്.
ആളൊഴിഞ്ഞ മേഖലയായതിനാൽ ആണ് പൊലീസ് ഇവിടെയെത്തിയതെന്നാണ് സൂചന. ഈ മേഖലയോട് ചേർന്ന് വീടുകൾ ഉണ്ട്.
Read Also: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ