web analytics

കടമ്പനാട് വില്ലേജ് ഓഫിസർ ജീവനൊടുക്കിയത് കടുത്ത മാനസീക സമ്മർദ്ദത്തെ തുടർന്ന്; ആരുടേയും പേര് പരാമർശിക്കാതെ ആർ.ഡി.ഒ റിപ്പോർട്ട്; മണ്ണുമാഫിയ ബന്ധമുള്ള നേതാക്കൾ രക്ഷപ്പെടുമോ?

അടൂർ: കടമ്പനാട് വില്ലേജ് ഓഫിസർ മനോജ് ജീവനൊടുക്കിയത് സമ്മർദം മൂലമെന്ന് ആർഡിഒ റിപ്പോർട്ട്. മനോജിന് സമ്മർദമുണ്ടായിരുന്നുവെന്നാണ് ആർഡിഒ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ആരുടെയും പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ബന്ധുക്കളും സഹപ്രവർത്തകരുമടക്കം ഇരുപതോളം പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.സ്ഥലംമാറി കടമ്പനാട്ട് എത്തിയ മനോജ് അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മിഷണർക്ക് കൈമാറും. മനോജിന്റെ മരണത്തിന് പിന്നാലെ 12 വില്ലേജ് ഓഫിസർമാർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മരണം സംബന്ധിച്ച് ആർഡിഒയിൽ നിന്ന് റിപ്പോർട്ട് ശേഖരിച്ചത്. വില്ലേജ് ഓഫിസർമാരുടെ പരാതി ജില്ലാ പൊലീസ് മേധാവിക്കും കൈമാറിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നുണ്ട്.

മണ്ണുമാഫിയ ബന്ധമുള്ള സിപിഎം പ്രാദേശിക നേതാക്കളാണ് മരണത്തിന് കാരണമെന്ന് ഓഫിസറുടെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

Other news

ആനവണ്ടിയിൽ ഇനി വെള്ളം കച്ചവടവും! ഡ്രൈവർക്കും കണ്ടക്ടർക്കും ‘കമ്മീഷൻ’

ആനവണ്ടിയിൽ ഇനി വെള്ളം കച്ചവടവും! ഡ്രൈവർക്കും കണ്ടക്ടർക്കും 'കമ്മീഷൻ' തിരുവനന്തപുരം: ജീവനക്കാരുടെ സംഘടനകൾ...

ഉദ്യോഗസ്ഥന് നേരെ ചെളി എറിഞ്ഞ കേസ്: മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയ്ക്ക് ഒരു മാസത്തെ തടവ്

ഉദ്യോഗസ്ഥന് നേരെ ചെളി എറിഞ്ഞ കേസ്: മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയ്ക്ക്...

ചെറുകുന്നത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ  രണ്ട് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ചെറുകുന്നത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ  രണ്ട് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു;...

പാമ്പ് ‘പക’ വീട്ടുമോ? ഇണയെ കൊന്നാൽ പിന്നാലെ വരുമൊ? വസ്തുതകൾ ഇങ്ങനെ

പാമ്പ് 'പക' വീട്ടുമോ? ഇണയെ കൊന്നാൽ പിന്നാലെ വരുമൊ? വസ്തുതകൾ ഇങ്ങനെ തിരുവനന്തപുരം: സംസ്ഥാനത്ത്...

കുടുംബസംഗമം സന്തോഷം നൽകും; ഇന്നത്തെ നക്ഷത്രഫലം 

കുടുംബസംഗമം സന്തോഷം നൽകും; ഇന്നത്തെ നക്ഷത്രഫലം  മേടം: മുന്നേറ്റം കാണുന്ന ദിവസം. ശ്രമങ്ങൾ വിജയകരമാകും....

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പോസ്റ്റ്‌മോർട്ടവും ഡിഎൻഎ പരിശോധനയും ഇന്ന്; പിതാവിന്റെ തിരോധാനവും വീണ്ടും അന്വേഷിക്കും

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പോസ്റ്റ്‌മോർട്ടവും ഡിഎൻഎ പരിശോധനയും ഇന്ന്; പിതാവിന്റെ തിരോധാനവും വീണ്ടും...

Related Articles

Popular Categories

spot_imgspot_img