മദ്യലഹരിയിൽ അമ്മയുടെ തല തറയിൽ ഇടിപ്പിച്ച് ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. മർദ്ദനമേറ്റ അമ്മ മരണമടഞ്ഞു. കൊല്ലം കോട്ടക്കത്താണ് സംഭവം. കോട്ടയ്ക്കൽ സ്വദേശി 60 വയസ്സുള്ള ദ്രൗപതിയാണ് മകന്റെ ക്രൂരമർദ്ദനമേറ്റ് മരിച്ചത്. മകൻ പ്രമോദ് ആണ് ദ്രൗപതിയെ മർദ്ദിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വീട് വിറ്റ് 5 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് മർദ്ദിച്ചത്. ഒറ്റമുറി വീട്ടിൽ മർദ്ദനമേറ്റ് അബോധാവസ്ഥയിൽ കിടന്ന ദ്രൗപതിയെ സമീപവാസികൾ അറിയിച്ചതനുസരിച്ച് ബെസ്റ്റ് പോലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ദ്രൗപതി മരിച്ചത്. മദ്യപിച്ച ശേഷം അമ്മയുടെ തല ഭിത്തിയിലിടിപ്പിച്ച് ഉപദ്രവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇയാളുടെ ദ്രോഹം സഹിക്കവയ്യാതെ ഭാര്യയെ പിണങ്ങിക്കഴിയുകയാണ്. പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.