‘കാരവൻ തന്നില്ല, ഭക്ഷണം പോലും കിട്ടിയില്ല, എത്ര വലിയ മമ്മൂട്ടിയായാലും ബേസിക്ക് മര്യാദ കാണിക്കണം’ ; മമ്മൂട്ടിച്ചിത്രത്തിൽ തുടർന്ന് അഭിനയിക്കില്ലെന്ന് സന്തോഷ് വർക്കി

ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ബസൂക്ക. ഡിനോ ഡെന്നിസ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോർട്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ബസൂക്കയ്ക്കുണ്ട്. ബസൂക്കയുടെ ഫസ്റ്റ് ലുക്ക് വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ക്രൈം ഡ്രാമ ജോണറിലാണ് ചിത്രം എത്തുന്നത്. മോഹന്‍ലാലിന്റെ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയും സിനിമയിൽ അഭിനയിക്കുന്നുവെന്ന വാർത്ത വന്നിരുന്നു. എന്നാൽ താൻ സിനിമയിൽ നിന്നും പിന്മാറുകയാന്നെന്നു കാണിച്ച് സ്വന്തം യുട്യൂബ് ചാനലില്‍ സന്തോഷ് വര്‍ക്കി പങ്കിട്ട പുതിയ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. ബസൂക്കയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായിയെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. ഭക്ഷണവും പ്രതിഫലവും കിട്ടിയില്ലെന്ന് മാത്രമല്ല വസ്ത്രം മാറാനുള്ള സൗകര്യം പോലും ലഭിച്ചില്ലെന്നു സന്തോഷ് വര്‍ക്കി പറയുന്നു.

സന്തോഷ് വർക്കിയുടെ വാക്കുകൾ:

ഞാന്‍ മമ്മൂട്ടിയുടെ സിനിമയായ ബസൂക്കയില്‍ നിന്നും പിന്മാറുകയാണ്. ആദ്യത്തെ ദിവസം പോയപ്പോള്‍ കുഴപ്പമുണ്ടായില്ല. എന്നാല്‍ ഇന്ന് ചെന്നപ്പോള്‍ വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. എനിക്ക് ഇതുവരെ രണ്ട് ദിവസം അഭിനയിച്ചതിന്റെ റമ്യൂണറേഷന്‍ കിട്ടിയിട്ടില്ല. കഴിഞ്ഞ തവണ കാരവാനില്‍ ഇരുന്നാണ് ഡ്രെസ് മാറിയത്. ഇത്തവണ ഡ്രെസ് മാറാന്‍ ഒരു സ്ഥലം പോലും കിട്ടിയില്ല. എല്ലാവരുടെയും മുമ്പില്‍ ഡ്രെസ് ഊരി കാണിക്കണോ. ഭക്ഷണം പോലും കിട്ടിയില്ല. എത്ര വലിയ മമ്മൂട്ടിയാണെങ്കിലും ആരുടെ പടമായാലും ബേസിക്കായിട്ടുള്ള ചില മര്യാദകള്‍ കാണിക്കണം. ആദ്യത്തെ ദിവസം കുഴപ്പമുണ്ടായില്ല. പിന്നീടാണ് ഈ അനുഭവം ഉണ്ടായത്. ഞാന്‍ സ്വന്തം കാശുകൊടുത്താണ് ഭക്ഷണം കഴിച്ചത്.’ ഞാന്‍ ഇനി ഷോര്‍ട്ട് ഫിലിമിലും അഭിനയിക്കില്ല ഒന്നിലും അഭിനയിക്കില്ല.

പല ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചതിനും എനിക്ക് ഒറ്റ കാശ് കിട്ടിയിട്ടില്ല. എല്ലാവര്‍ക്കും ഞാന്‍ ഫ്രീയായി ചെയ്ത് കൊടുക്കണം. അവസാനം കോമാളി ഇമേജും കിട്ടും. ഗൗതം മേനോനൊക്കെ എന്തൊരു ജാഡയാണ്. ഒന്ന് ചിരിക്കാന്‍ പോലും വയ്യ പുള്ളിയ്ക്ക്. ഇവരൊക്കെ നാസിസ്റ്റുകളായ ആള്‍ക്കാരാണ്. ഇവരുടെ വിചാരം ഇവരാണ് ലോകത്തിലെ ഏറ്റവും ആളുകളെന്നാണ്. പുറംലോകവുമായി ബന്ധമില്ലാത്തതുകൊണ്ടാണ്. എനിക്ക് ആ ഗതികേട് വന്നിട്ടില്ല. ഇതൊക്കെയാണ് ബിഗ് ബജറ്റ് സിനിമയില്‍ നടക്കുന്ന കാര്യങ്ങള്‍. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമില്ല. അവര്‍ എന്റെ പബ്ലിസിറ്റി ഉപയോഗിക്കാന്‍ വിളിച്ചതാണ്. വെറുതെയല്ല ഷെയ്ന്‍ നിഗമൊക്കെ ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. സിനിമയില്‍ മൊത്തം ഇത്തരം ആളുകളാണെന്നാണ്’സന്തോഷ് വര്‍ക്കി പറയുന്നു.

Read Also: ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണു മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും; തുക നൽകുക അദാനി ഗ്രൂപ്

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

യുവതി മരിച്ച നിലയിൽ

യുവതി മരിച്ച നിലയിൽ കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതിയെ ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ...

തീറ്റ മത്സരം

കട്ടപ്പന: കട്ടപ്പന: ഓണാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച തീറ്റ മത്സരം കണ്ടുനിന്നവർക്കും ആവേശ...

രാഹുൽ ഒരു അൺ അറ്റാച്ച്ഡ് മെമ്പർ

രാഹുൽ ഒരു അൺ അറ്റാച്ച്ഡ് മെമ്പർ തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ രാഹുൽ...

Related Articles

Popular Categories

spot_imgspot_img