തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ നാലു ജില്ലകളിൽ മഴ മുന്നറിയിപ്പ്. എറണാംകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ പലയിടത്തും മഴ ലഭിച്ചിരുന്നു. വടക്കന്‍ കേരളത്തില്‍ ആരംഭിച്ച മഴ മധ്യ-തെക്കന്‍ കേരളത്തിലേക്ക് വ്യാപിക്കുകയാണ്.
മൂന്ന് ദിവസം വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഇന്നലെ ഇടുക്കി, പാലക്കാട്, കാസര്‍കോട് ഒഴികെയുള്ള പത്ത് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ സാധ്യതയുള്ള ജില്ലകളില്‍ ചിലയിടത്ത് മാത്രമേ ഇന്നലെ മഴ ലഭിച്ചിട്ടുള്ളൂ.
അതേസമയം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. എല്‍നിനോ പ്രതിഭാസം കാരണം ഈ വര്‍ഷം വരണ്ട കാലാവസ്ഥയായിരുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത ചൊവ്വാഴ്ച വരെ 10 ജില്ലയിൽ താപനില മുന്നറിയിപ്പുണ്ട്.
Read Also: കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ട്രെയിൻ തട്ടി യുവതിയ്ക്ക് ദാരുണാന്ത്യം