വിരുതനഗറിൽ രാധിക ശരത് കുമാർ; നാലാംഘട്ട സ്ഥാനാർഥി പട്ടികയുമായി ബിജെപി, കേരളത്തിൽ 4 മണ്ഡലങ്ങളിലെ കാര്യത്തിൽ തീരുമാനമായില്ല

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. കേരളത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത നാലു മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് നാലാം ഘട്ട പട്ടിക പുറത്തിറക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാർഥികളാണ് ഇന്നു പുറത്തിറക്കിയ പത്രികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നടി രാധിക ശരത്കുമാര്‍ വിരുതനഗറില്‍നിന്ന് മത്സരിക്കും.

രാധികയുടെ ഭര്‍ത്താവും നടനുമായ ശരത്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. രാധികയെ കൂടാതെ തമിഴ്നാട്ടിലെ 14 സ്ഥാനാർഥികളെയും ‌പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ എ.നമശിവായമാണ് ബിജെപി സ്ഥാനാർഥിയാവുക. നേരത്തെ പുതുച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന എ.നമശിവായും പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്.

കേരളത്തിൽ കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് എന്നീ മണ്ഡലങ്ങളിലെ സഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. വയനാട് രാഹുൽഗാന്ധി മത്സരിക്കുന്ന ലോക്സഭാ മണ്ഡലമാണ്. ഇവിടെ സിപിഐയും ദേശീയ നേതാവായ ആനി രാജയെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. കഴിഞ്ഞതവണ ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിച്ച സീറ്റിൽ ഇത്തവണ ബിജെപി സ്വന്തം സ്ഥാനാർഥിയെ തന്നെയാകും മത്സരിപ്പിക്കുക. എറണാകുളത്ത് സംവിധായകൻ മേജർ രവിയുടെ പേരും അഭ്യൂഹങ്ങളിലുണ്ട്.

 

Read Also: ‘അഴിമതിയുടെ മുഖ്യസൂത്രധാരൻ കേജ്‌രിവാൾ, കൈക്കൂലിയായി കോടികൾ വാങ്ങി’: ഇഡി; 10 ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു

 

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍ തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി സമർപ്പിച്ചിരിക്കുന്ന പരാതികളിൽ...

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു കുടുംബത്തോടൊപ്പം...

പുത്തൻതോപ്പ് കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘ വിദ്യാർഥികളിൽ രണ്ടുപേരെ കാണാതായി

പുത്തൻതോപ്പ് കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘ വിദ്യാർഥികളിൽ രണ്ടുപേരെ കാണാതായി തിരുവനന്തപുരം പുത്തൻതോപ്പ്...

റിസോർട്ടിൽ ലക്ഷങ്ങളുടെ മോഷണം പ്രതി അറസ്റ്റിൽ

റിസോർട്ടിൽ ലക്ഷങ്ങളുടെ മോഷണം പ്രതി അറസ്റ്റിൽ മൂന്നാർ പള്ളിവാസലിലെ റിസോർട്ടിൽ മോഷണം നടത്തിയ...

നാലുകോടിക്കാരിക്ക് 1.3 കോടിയുടെ ഫെലോഷിപ്പ്

നാലുകോടിക്കാരിക്ക് 1.3 കോടിയുടെ ഫെലോഷിപ്പ് ചങ്ങനാശേരി: ജീവകോശങ്ങളുടെ ജനിതകനിയന്ത്രണം എന്ന വിഷയത്തിൽ നാലു...

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ...

Related Articles

Popular Categories

spot_imgspot_img