web analytics

വൈദ്യശാസ്ത്രത്തിനിത് ചരിത്ര മുഹൂർത്തം ! ജീവനുള്ള മനുഷ്യനിൽ പന്നിയുടെ വൃക്ക വിജയകരമായി വച്ചുപിടിപ്പിച്ചു

അവയവങ്ങളുടെ ദൗർലഭ്യം ലോകമെമ്പാടുമുള്ള ഒരു വിട്ടുമാറാത്ത പ്രശ്നമാണ്. എന്നാൽ, വൈദ്യശാസ്ത്രത്തിനിത് ചരിത്ര മുഹൂർത്തം. ലോകത്ത് ആദ്യമായി ജീവനുള്ള മനുഷ്യനിൽ പന്നിയുടെ വൃക്ക വെച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മസാചുസെറ്റ്സ് ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് 62-കാരനായ റിച്ചാർഡ് സ്ലേമാനിൽ നാല് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ഉടൻ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു. പന്നിയുടെ വൃക്ക മനുഷ്യ ശരീരം തിരസ്കരിക്കാതിരിക്കാനുള്ള പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നത്. മനുഷ്യ ശരീരത്തിൽ വെച്ചുപിടിപ്പിക്കാനുള്ള പന്നിയുടെ വൃക്കയിൽ നിന്നും അപകടകരമായ ജീനുകൾ നീക്കം ചെയ്ത് മനുഷ്യജീനുകൾ ചേർക്കുന്നതിനായി ജനിതക എഡിറ്റ് ചെയ്തിരുന്നുവെന്നു ഡോക്ടർമാർ പറഞ്ഞു.

ഒരു സ്പീഷീസിൽ നിന്ന് മറ്റൊരു സ്പീഷീസിലേക്ക് അവയവം ദാനം ചെയ്യുന്ന രീതിയെ ക്സെനോട്രാൻസ്പ്ലാന്റേഷൻ എന്നാണ് വിളിക്കുന്നത്. മുൻപ് മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളിലേക്ക് പന്നിയുടെ വൃക്കകൾ മാറ്റി വച്ചിരുന്നു എന്നാൽ ജീവിച്ചിരിക്കുന്ന മനുഷ്യനിൽ ആദ്യമായാണ് ഈ പരീക്ഷണം നടത്തുന്നത്. ടൈപ്പ് 2 പ്രമേഹവും ഹൈപ്പർടെൻഷനുമുള്ള വ്യക്തിയാണ് റിച്ചാർഡ്. ഇദ്ദേഹത്തിന് 2018 ഒരു തവണ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നിരുന്നു. എന്നാൽ അടുത്തിടെ വീണ്ടും വൃക്കകളുടെ പ്രവർത്തനം തകകരാറിലായതോടെയാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.

നേരത്തേ പന്നിയുടെ ഹൃദയം മനുഷ്യരില്‍ വെച്ചുപിടിപ്പിച്ച വാർത്ത പുറത്തുവന്നിരുന്നു. അമേരിക്കയിൽ തന്നെയാണ് ഇതും നടന്നത്. പക്ഷേ ഇവര്‍ രണ്ടുമാസങ്ങൾക്കുള്ളിൽ മരണപ്പെട്ടിരുന്നു. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യശരീരം ഓപൂര്ണമായും തിരസ്കരിക്കുന്നതാണ് ഇത്തരം ശസ്ടത്ര ക്രിയകൾ പരാജയപ്പെടാനുള്ള കാരണം. എന്നാൽ, ഇപ്പോൾ ഇത് വിജയകരമായി പൂർത്തിയാക്കിയതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വൃക്ക രോഗികൾക്ക് ഇതൊരു പ്രതീക്ഷയാകുമെന്നു ഡോക്ടർമാർ പറഞ്ഞു.

Read Also: ബീഹാറിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; ഒരു മരണം; അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത

അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത ഗുവാഹത്തി: അസമിലും അയൽരാജ്യമായ ഭൂട്ടാനിലും വീണ്ടും...

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ...

റിസർവ് ടീമിൽ മലയാളി ജംഷീലയും

റിസർവ് ടീമിൽ മലയാളി ജംഷീലയും കൊച്ചി: കാഴ്‌ചപരിമിതരുടെ വനിത ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ...

കൊന്ന് തിന്നാൻ കാത്തിരിക്കുന്നവരുടെ അന്വേഷണം നടക്കട്ടെ

ലൈംഗികാരോപണങ്ങളിൽ വ്യക്തത വരുത്താതെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് പ്രതിപക്ഷ...

മുസമ്പി പോയിട്ട് അതിന്റെ തൊലി പോലും ഇല്ല

മുസമ്പി പോയിട്ട് അതിന്റെ തൊലി പോലും ഇല്ല വെയിലത്ത് ദാഹിച്ച് വലഞ്ഞ് എത്തുന്നവർ...

Related Articles

Popular Categories

spot_imgspot_img