News4media TOP NEWS
അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ട്രാവലര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, സ്ത്രീക്ക് ഗുരുതര പരിക്ക് നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി, എസ്കലേറ്ററും പിൻ ഡോറും ഒഴിവാക്കി; പുതിയ രൂപത്തിൽ നവകേരള ബസ് വീണ്ടും നിരത്തിലേക്ക് കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം; കെട്ടിടം കത്തിനശിച്ചു പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു

താലി വലിച്ച് പൊട്ടിച്ചു; മുഖത്ത് ഇടിച്ചു, സത്യഭാമയ്‌ക്കെതിരെ നേരത്തെ സ്ത്രീധന പീഡനത്തിന് കേസ്; പരാതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മരുമകൾ

താലി വലിച്ച് പൊട്ടിച്ചു; മുഖത്ത് ഇടിച്ചു, സത്യഭാമയ്‌ക്കെതിരെ നേരത്തെ സ്ത്രീധന പീഡനത്തിന് കേസ്; പരാതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മരുമകൾ
March 22, 2024

നടനും നൃത്ത അധ്യാപകനുമായ rlv രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തി വിവാദത്തിലായ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ സ്ത്രീധന പീഡനത്തിന് കേസ്. മകന്റെ ഭാര്യയുടെ പരാതിയിൽ 2022-ലാണ് സത്യഭാമയ്ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. നവംബറിൽ അബിത പൊലീസിൽ പരാതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അനൂപിനെ ഒന്നാം പ്രതിയും സത്യഭാമയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

സത്യഭാമ തന്നെ മാനസിക-ശാരീരിക പീഡനത്തിനിരയാക്കിയെന്ന് മകന്റെ ഭാര്യ പരാതിയിൽ ആരോപിക്കുന്നു.ഗുരുതരമായ ആരോപണങ്ങളാണ് സത്യഭാമയ്ക്കെതിരെ മരുമകൾ അബിത ബി.ജി ഉന്നയിച്ചത്. 2022 സെപ്റ്റംബർ മാസമായിരുന്നു അബിതയും സത്യഭാമയുടെ മകൻ അനൂപും തമ്മിൽ വിവാഹം കഴിച്ചത്. ഇതിന് ശേഷം ക്രൂരമായ സ്ത്രീധന പീഡനമാണ് നടന്നതെന്ന് പരാതിയിൽ പറയുന്നു.

ഒക്ടോബറിൽ അബിതയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടിൽ ചെന്നപ്പോൾ, സത്യഭാമ അബിതയുടെ താലി വലിച്ച് പൊട്ടിച്ചെന്നും മുഖത്ത് ഇടിച്ചെന്നും തുടർന്ന് നിലത്ത് തള്ളിയിട്ടെന്നും പരാതിയിൽ പറയുന്നു. സ്ത്രീധനമായി നൽകിയ 35 പവൻ പോരെന്നും 10 ലക്ഷം രൂപ ഇനിയും വേണമെന്നുമായിരുന്നു സത്യഭാമയുടെ ആവശ്യം. സ്ത്രീധനമായി നൽകിയ 35 പവൻ സത്യഭാമ ഊരിവാങ്ങിയെന്നും ആരോപണമുണ്ട്. അബിതയുടെ പേരിലുള്ള വീടും സ്ഥലവും അനൂപിന്റെ പേരിൽ എഴുതി നൽകിയ ശേഷം ഇനി തിരിച്ചുവന്നാൽ മതിയെന്ന് പറഞ്ഞ് സത്യഭാമ അബിതയെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഇത് തടയാൻ ശ്രമിച്ച അബിതയുടെ മാതാപിതാക്കളെ ആക്രമിച്ചെന്നും ആരോപണമുണ്ട്.

Read Also: നിറമല്ല, ജാതിയല്ല, കലയാണ്, കലക്കെന്ത് നിറം ? ; രാമകൃഷ്ണന് പിന്തുണയുമായി ആർഎൽവി ക്യാംപസിൽ ബാനറുകളുയർത്തി വിദ്യാർഥികൾ; സത്യഭാമയുടെ പരിപാടികൾ ജനം ബഹിഷ്കരിക്കണമെന്നു പ്രിൻസിപ്പൽ

Related Articles
News4media
  • Kerala
  • News
  • Top News

അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ട്രാവലര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, സ്ത്രീക്ക് ഗ...

News4media
  • Kerala
  • News
  • Top News

നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി, എസ്കലേറ്ററും പിൻ ഡോറും ഒഴിവാക്കി; പുതിയ രൂപത്തിൽ നവകേരള ബസ് വീണ്ടു...

News4media
  • Kerala
  • News
  • Top News

കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം; കെട്ടിടം കത്തിനശിച്ചു

News4media
  • Kerala
  • News
  • Top News

ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

News4media
  • Kerala
  • News
  • Top News

ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

News4media
  • Kerala
  • News
  • Top News

ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital