നിറമല്ല, ജാതിയല്ല, കലയാണ്, കലക്കെന്ത് നിറം ? ; രാമകൃഷ്ണന് പിന്തുണയുമായി ആർഎൽവി ക്യാംപസിൽ ബാനറുകളുയർത്തി വിദ്യാർഥികൾ; സത്യഭാമയുടെ പരിപാടികൾ ജനം ബഹിഷ്കരിക്കണമെന്നു പ്രിൻസിപ്പൽ

ആർഎൽവി രാമകൃഷ്ണനെതിരെ വിവാദ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ പ്രതിക്ഷേധവുമായി തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും. ആർഎൽവി കോളേജിലെ മുൻ വിദ്യാർത്ഥിയും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം ഉന്നയിച്ചതിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിക്ഷേധം. രാമകൃഷ്ണന് ഐക്യദാർഢ്യവുമായി ക്യാമ്പസിൽ വിദ്യാർത്ഥികൾ ബാനറുകൾ കെട്ടി. നിറം അല്ല, ജാതി അല്ല, കലയാണ്, കലക്കെന്ത് നിറം? ആർ എൽ വി രാമകൃഷ്ണന് ഐക്യദാർഢ്യം എന്നിങ്ങനെ എഴുതിയ ബാനറുകളാണ് ഉയർന്നത്.

കലാമണ്ഡലം സത്യഭാമയുടെ പരിപാടികൾ ബഹിഷ്കരിക്കണം എന്നാണ് കോളേജ് പ്രിൻസിപ്പളിൻ്റെ പ്രതികരണം. കറുത്ത കുട്ടികളെ സത്യഭാമ ടീച്ചർ പഠിപ്പിക്കില്ലേ എന്നും അവർക്ക് അധ്യാപിക ആകാനുള്ള യോഗ്യതയില്ല എന്നും പ്രിൻസിപ്പിൽ പ്രതികരിച്ചു. സത്യഭാമക്ക് സ്വന്തമായി സ്ഥാപനമുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കണം എന്നും അവർ ആവശ്യപ്പെട്ടു. രാമകൃഷ്ണൻ ഞങ്ങളുടെ അഭിമാനമാണ്. സത്യഭാമ പെർഫോം ചെയ്താൽ ആരും കാണാൻ പോകരുത് എന്നാണ് തൻ്റെ അഭിപ്രായമെന്നും പ്രിൻസിപ്പിൽ പ്രതികരിച്ചു.

നിറത്തിൻ്റെ പേരിൽ ഒരാളെ മാറ്റി നിർത്തിയാൽ പിന്നെ ആ ഒരു കലാകാരൻ എങ്ങനെ ഉയർന്നു വരും. തങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്ന കലാകാരനാണ് രാമകൃഷ്ണൻ അതിനാലാണ് ഈ അധിക്ഷേപം എല്ലാവരെയും വേദനിപ്പിച്ചത്. മാത്രമല്ല പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ രാമകൃഷ്ണൻ അഭിമാനമാണെന്നും വിദ്യാർത്ഥികളും അധ്യാപകരും പ്രതികരിച്ചു.

Read Also: കോട്ടയം അറുനൂറ്റിമംഗലത്ത് ഓട്ടോ ഡ്രൈവറെ വീട്ടിലേക്കു വിളിച്ചു വരുത്തി കുത്തിയശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

spot_imgspot_img
spot_imgspot_img

Latest news

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Other news

കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് അപകടം; പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കുറ്റ്യാടി...

പന്നിക്കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി; തെരച്ചിൽ തുടരുന്നു

കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി...

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു

പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു...

Related Articles

Popular Categories

spot_imgspot_img